രജനികാന്തിനെപ്പറ്റി ദേവൻ

0
76

തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ജയിലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. സൂപ്പർസ്റ്റാർ ആകും മുമ്പ് തന്നെ രജനികാന്തിന് സിനിമയിലേക്കുള്ള വഴിവെട്ടി കൊടുത്തത് അദ്ദേഹത്തിന്റെ പ്രണയിനിയായിരുന്നു. പിന്നീട് പക്ഷെ അദ്ദേഹത്തിന് തന്റെ പ്രണയിനിയെ നഷ്ടപ്പെട്ടു. അതിൽ ഇന്നും വളരെ അധികം വേദന രജനികാന്ത് അനുഭവിക്കുന്നുണ്ടെന്ന് പറയുകയാണ് ദേവൻ. സൂപ്പർസ്റ്റാർ രജനികാന്തിന്റെ നഷ്ടപ്രണയത്തെ കുറിച്ച് ദേവൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
സക്സസും മനസമാധാനവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് അന്ന് രജനികാന്തിനെ കണ്ടപ്പോൾ മനസിലായിയെന്നും ദേവൻ പറ‍ഞ്ഞു.

‘ബാഷയുടെ ഷൂട്ടിന് വേണ്ടി ഞാൻ പത്ത് ദിവസം ബോംബെയിൽ പോയിരുന്നു. അവിടെയായിരുന്നു അതിന്റെ ഷൂട്ട് നടന്നത്. ആ സമയത്ത് ഹോളിഡെ ഇന്നിലാണ് ഞങ്ങൾ താമസിച്ചത്. എന്റേയും രജനി സാറിന്റേയും റൂം അടുത്തടുത്തായിരുന്നു. ഒരു ദിവസം അ​ദ്ദേഹം എന്നെ ഭക്ഷണം ഒരുമിച്ച് കഴിക്കാനായി റൂമിലേക്ക് ക്ഷണിച്ചു. ഞാൻ അന്ന് അത് അത്ര കാര്യമാക്കി എടുത്തില്ല. കാരണം എല്ലാ സൂപ്പർസ്റ്റാറുകളും ഒരു ഫോർമാലിറ്റിക്ക് വേണ്ടി നമ്മളെ റൂമിലേക്ക് ഭക്ഷണം കഴിക്കാൻ വിളിക്കും. സീരിയസായി പറയുന്നതായിരിക്കില്ല. രജനി സാറും അത്തരത്തിൽ ചുമ്മ പറഞ്ഞതായിരിക്കുമെന്ന് കരുതി ഞാൻ അത് വിട്ടു. വിജയ് കുമാർ എന്ന നടനും എനിക്കൊപ്പം ഉണ്ടായിരുന്നു. ഞങ്ങൾ പുറത്തൊക്കെ കറങ്ങി ഷോപ്പിങ് കഴിഞ്ഞ് പത്ത് മണിയോടെ തിരികെ ഹോട്ടലിലെത്തി.

റൂം താക്കോൽ തരുന്നതിനൊപ്പം ഒരു കെട്ട് മെസേജും റിസപ്ഷനിൽ നിന്നും തന്നു. അതിൽ നിറയെ രജനി സാർ വിളിച്ച് ഞാൻ തിരികെ വന്നോയെന്ന് തിരക്കിയതായിരുന്നു. ഓരോ പതിനഞ്ച് മിനിട്ട് ഇടവെട്ട് അദ്ദേഹം വിളിച്ചിരുന്നു. മെസേജ് കണ്ടതും വിജയ് കുമാർ എന്നോട് വേ​ഗം രജനികാന്തിന്റെ റൂമിലേക്ക് പറഞ്ഞുവിട്ടു. ഞാൻ അവിടെ ചെന്നപ്പോൾ ഡ്രിങ്ക്സും സ്നാക്സുമെല്ലാം ഒരുക്കി വെച്ച് അദ്ദേഹം എനിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. എട്ടര മുതൽ അദ്ദേഹം എനിക്ക് വേണ്ടി കാത്തിരിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ എനിക്ക് വിഷമമായി. ഞാൻ സോറി പറഞ്ഞപ്പോൾ അദ്ദേഹം അതൊന്നും കുഴപ്പമില്ലെന്ന് പറഞ്ഞ് എന്നെ വിളിച്ച് അകത്ത് ഇരുത്തി.

വിജയ് കുമാറും ഉണ്ടെന്ന് അറിഞ്ഞപ്പോൾ അ​ദ്ദേഹത്തേയും ഫോണിൽ വിളിച്ച് റൂമിലേക്ക് ക്ഷണിച്ചു. അങ്ങനെ ഞങ്ങളെല്ലാവരും ഒരുമിച്ച് ഇരുന്ന് ഒരുപാട് കാര്യങ്ങൾ സംസാരിച്ച് കൊണ്ടിരുന്നു. അതിനിടയിൽ പ്രേമം എന്ന വിഷയത്തിലേക്ക് സംസാരമെത്തി. അപ്പോൾ രജനി സാർ എന്നോട് ചോദിച്ചു ദേവന് ഫസ്റ്റ് ലവ് ഉണ്ടായിരുന്നുവോയെന്ന് ,ഞാൻ അതിന്റെ കഥ അദ്ദേഹത്തിന് പറഞ്ഞ് കൊടുത്തു. അതൊരു വിപ്ലവ പ്രണയമായിരുന്നു. ഞാൻ കഥ പറഞ്ഞതും അദ്ദേഹത്തിന്റെ കണ്ണൊക്കെ നിറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here