‘സഹോദരൻ മയക്കുമരുന്ന് ഉപയോഗം അവസാനിപ്പിക്കണം’; 16 വയസുകാരി ജീവനൊടുക്കി.

0
71

ഗാസിയാബാദിൽ പതിനാറുകാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. സഹോദരൻ മയക്കുമരുന്ന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കാൻ വേണ്ടിയാണ് താൻ ജീവൻ ഒടുക്കുന്നതെന്ന് പെൺകുട്ടി.

വ്യാഴാഴ്ചയാണ് സംഭവം. കടയിൽ പോയ പെൺകുട്ടിയുടെ അമ്മ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഏറെ നേരം വാതിലിൽ മുട്ടിയിട്ടും തുറക്കാതെ വന്നതോടെ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. അയൽവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ സംഘം മുറിയുടെ പൂട്ട് തകർത്ത് അകത്ത് കടന്നപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ചുമരിൽ ഒട്ടിച്ച നിലയിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി ഇന്ദിരാപുരം അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് (എസിപി) സ്വതന്ത്ര കുമാർ സിംഗ് പറഞ്ഞു. ‘എൻ്റെ മരണത്തിന് ആരും ഉത്തരവാദികളല്ല, സഹോദരൻ മയക്കുമരുന്ന് ഉപേക്ഷിക്കാൻ വേണ്ടി ഞാൻ ആത്മഹത്യ ചെയ്യുന്നു’- എന്നാണ് കുറിപ്പിൽ ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here