രാജ്യത്ത് ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍. മിഷൻ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചറിന്റെ കീഴില്‍ വരുന്ന വിവിധ പദ്ധതികളിലൂടെയാണ് ഈ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്നത്.
ഇത് സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഫസല്‍ യോജന പദ്ധതി പ്രകാരം, ഹോര്‍ട്ടികള്‍ച്ചര്‍ വിളകള്‍ക്കുള്ള ധനസഹായം ഉടൻ തന്നെ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതാണ്. കൂടാതെ, ഹോര്‍ട്ടികള്‍ച്ചര്‍ വിളകള്‍ മാര്‍ക്കറ്റ് ഇൻവെൻഷൻ പദ്ധതിക്ക് കീഴില്‍ സംഭരിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.
ഉയര്‍ന്ന നിക്ഷേപം, നടീല്‍ വസ്തുക്കളുടെ ലഭ്യത കുറവ്, സാങ്കേതികവിദ്യയുടെ പരിജ്ഞാന കുറവ്, വിളവെടുപ്പിന് ശേഷമുള്ള നഷ്ടം, കാര്യക്ഷമമല്ലാത്ത വിതരണ ശൃംഖല, വിപണിയുമായി ബന്ധമില്ലായ്മ എന്നിവയാണ് ഹോര്‍ട്ടികള്‍ച്ചര്‍ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികള്‍. അതേസമയം, ഹരിയാനയിലെ ഹോട്ടികള്‍ച്ചര്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതിനായി ഭവന്തര്‍ ഭാര്‍പ്പായി യോജന പദ്ധതി ആവിഷ്കരിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.