ലക്നോ: അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിന്റെ ശിലസ്ഥാപിച്ചു. 40 കിലോ തൂക്കമുള്ള വെള്ളി ഇഷ്ടികകൊണ്ടുള്ള ശിലയാണ് സ്ഥാപിച്ചത്. ചടങ്ങിലേക്കായി രാജ്യത്തെ എല്ലാ പ്രധാന ക്ഷേത്രങ്ങളിൽ നിന്നുള്ള മണ്ണും എല്ലാ പുണ്യനദികളിലെയും ജലവും എത്തിച്ചിരുന്നു. നരേന്ദ്ര മോദി ഉൾപ്പെടെ അഞ്ച് പേർക്ക് മാത്രമാണ് ചടങ്ങിന്റെ പ്രധാന വേദിയിൽ ഇരിപ്പടമുണ്ടായിരുന്നത്.
ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹന്ത് നൃത്യ ഗോപാൽ ദാസ് എന്നിവരാണ് മറ്റുള്ളവർ. 175 അതിഥികൾക്കും ക്ഷണമുണ്ടായിരുന്നു.