പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻകെ അഷ്റഫിന്റെ റിസോർട്ട് ഇഡി കണ്ടുകെട്ടി

0
75

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻകെ അഷ്റഫിന്റെ ഉടമസ്ഥയിലുളള റിസോർട്ട് ഇഡി കണ്ടുകെട്ടി. രണ്ടുകോടി അൻപത്തിമൂന്നുലക്ഷം രൂപയുടെ വസ്‌തുവകകളാണ് മരവിപ്പിച്ചത്.

ഇടുക്കിയിൽ നാലുവില്ലകളും ഏഴേക്കറോളം ഭൂമിയും ഉൾപ്പെടുന്ന സ്വകാര്യ ടൂറിസം പദ്ധതിയാണിത്. നേരത്തെ അഷ്റഫിനെതിരെ കളളപ്പണം വെളുപ്പക്കലിന് ഇഡി കേസെടുത്തിരുന്നു. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.

കഴിഞ്ഞ ദിവസം, പോപ്പുലർ ഫ്രണ്ടിന്‍റെ നിയന്ത്രണത്തിലുള്ള മഞ്ചേരി ഗ്രീൻവാലി അക്കാദമി എന്‍ഐഎ കണ്ടുകെട്ടിയിരുന്നു.10 ഹെക്‌ടറോളം വരുന്ന കേന്ദ്രത്തിൽ ആയുധപരിശീലനവും കായിക പരിശീലനവും നടന്നിരുന്നുവെന്ന് എൻഐഎ സ്ഥിരീകരിച്ചിരുന്നു. സ്ഫോടക വസ്‌തുക്കളടക്കം പരീക്ഷിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയായിരുന്നു എൻഐഎ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here