ഭാര്യയും കുഞ്ഞുമൊത്ത് തിരുപ്പതി സന്ദർശനം നടത്തി നടൻ പ്രഭുദേവ

0
126

ഭാര്യ ഹിമാനിയും രണ്ട് മാസം പ്രായമായ കുഞ്ഞിനുമൊപ്പമാണ് താരം ക്ഷേത്രത്തിലെത്തിയത്. തിരുപ്പതിയിലെ വിഐപി ക്യൂവിൽ നിൽക്കുന്ന പ്രഭുദേവയുടേയും ഭാര്യയുടേയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

കുഞ്ഞിന്റെ മുഖം ക്യാമറയിൽ കാണിക്കാത്ത വിധമാണ് ഭാര്യ ഹിമാനി കുട്ടിയെ എടുത്തിരിക്കുന്നത്. 2020ലാണ് പ്രഭുദേവയും ഫിസിയോതെറാപ്പിസ്റ്റായ ഹിമാനിയും വിവാഹിതരായത്. കുഞ്ഞ് പിറന്നതിന് പിന്നാലെ അമ്പതാം വയസ്സിൽ ഒരച്ഛനായതിൽ സന്തോഷമുണ്ടെന്ന് താരം അറിയിച്ചിരുന്നു.

2011 ൽ ആദ്യ ഭാര്യ റംലത്തുമായി പ്രഭുദേവ വിവാഹബന്ധം വേർപിരിഞ്ഞിരുന്നു. ഈ ബന്ധത്തിൽ പ്രഭുദേവയ്ക്ക് മൂന്ന് ആൺമക്കളുണ്ട്. മൂത്ത മകൻ അർബുദ രോഗത്തെ തുടർന്ന് പതിമൂന്നാം വയസ്സിൽ മരണമടഞ്ഞു.

അതേസമയം സംവിധായകൻ, നടൻ, നർത്തകൻ എന്നീ നിലകളിലെല്ലാം സിനിമകളിൽ സജീവമാണ് പ്രഭുദേവ ഇപ്പോൾ. സൽമാൻ ഖാൻ നായകനായ രാധെ ആണ് സംവിധാനം ചെയ്ത അവസാന ചിത്രം. ബഗീരയാണ് അഭിനയിച്ച് അവസാനം പുറത്തെത്തിയ ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here