അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

0
69

അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയാണ് രാഹുല്‍ സുപ്രീംകോടതിയെ സമീപിച്ചത്. മോദി പരാമര്‍ശക്കേസില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധി സുപ്രീംകോടതിടയില്‍ ഹര്‍ജി നല്‍കിയത്.

ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ഹേമന്ത് എം.പ്രച്ചക്കായിരുന്നു കേസില്‍ വിധി പറഞ്ഞത്. 2019ല്‍ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ മോദി പരാമര്‍ശത്തിനാണ് രാഹുല്‍ ഗാന്ധിക്ക് സൂറത്ത് സി.ജെ.എം കോടതി രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചത്. പിന്നാലെ രാഹുല്‍ ഗാന്ധി എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു.

മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വിയുടെ നേതൃത്വത്തിലുള്ള സംഘം സുപ്രീംകോടതിയില്‍ രാഹുല്‍ ഗാന്ധിക്കായി ഹാജരാകും. ജസ്റ്റിസ് ബിആര്‍ ഗവായി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. സ്റ്റേ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ വയനാട് എംപിയായിരുന്ന രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീങ്ങി ലോക്‌സഭാംഗത്വം പുനസ്ഥാപിക്കപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here