രാജ്യത്ത് ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി വീണ്ടും നീട്ടി. 2018-19 വർഷത്തിലെ ഐടിആർ സമർപ്പിക്കാനുള്ള തിയതിയാണ് നീട്ടിയത്. സെപ്തംബർ 30 വരെയാണ് അവസാന തിയതി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നികുതിദായകർക്കായി രണ്ട് മാസം കൂടി തിയതി നീട്ടി നൽകിയത്.
നേരത്തെ ജൂലൈ 31 വരെയായിരുന്നു സമയം. അതാണ് നിലവിൽ സെപ്തംബറിലേക്ക് നീട്ടിയിരിക്കുന്നത്. ഇത് നാലാം തവണയാണ് ആദാ നികുതി സമർപ്പിക്കാനുള്ള തിയതി നീട്ടി നൽകുന്നത്. നേരത്തെ മാർച്ച് 31 ആയിരുന്ന തിയതി, രണ്ടാം തവണ ജൂൺ 30 ലേക്ക് നീട്ടുകയും മൂന്നാം തവണ അത് ജൂലൈ 31 ലേക്ക് നീട്ടുകയുമായിരുന്നു.