മുംബൈ: മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ ഓഗസ്റ്റ് 31 വരെ നീട്ടാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷം പിന്നിട്ട സാഹചര്യത്തിലാണ് ലോക്ക്ഡൗൺ നീട്ടുന്നത്.
തീയറ്ററുകൾ ഇല്ലാത്ത മാളുകളും, മാർക്കറ്റ് കോംപ്ലക്സും, റസ്റ്റോറന്റുകളും, ഫുഡ് കോർട്ടുകളും തുറക്കാൻ സർക്കാർ തീരുമാനിച്ചു. ഓഗസ്റ്റ് അഞ്ച് മുതലാണ് ഇവ തുറക്കുക. രാവിലെ 9 മുതൽ രാത്രി 7 വരെയാണ് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ളത്.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. 4,00,651 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,44,998 പേർ നിലവിൽ ചികിത്സയിലുണ്ട്. 14,165 പേരാണ് സംസ്ഥാനത്ത് മരിച്ചത്. മഹാരാഷ്ട്രയിൽ മുംബൈയിലാണ് രോഗവ്യാപനം അതിരൂക്ഷമായിട്ടുള്ളത്.