തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

0
77

പാലക്കാട് നെന്മാറിയില്‍ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വിത്തിനശ്ശേരി സ്വദേശി സരസ്വതി (60) ആണ് മരിച്ചത്. കടിയേറ്റ ദിവസം പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിനെ തുടര്‍ന്ന് പിന്നീട് കാല്‍ മുഴുവന്‍ പൊള്ളലേറ്റ നിലയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ ആശുപത്രിയില്‍ വെച്ച് കാല്‍ മുറിച്ച് മാറ്റിയിരുന്നു. ഇതിനിടെ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ മെയ് ഒന്നിനാണ് വീടിന് സമീപം വെച്ച് സരസ്വതിയെ തെരുവുനായ കടിച്ചത്. പിന്നാലെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അന്ന് തന്നെയാണ് പ്രതിരോധ കുത്തിവെയ്‌പ്പെടുത്തത്. തുടര്‍ന്ന് കാല്‍ മുഴുവന്‍ പൊള്ളലേറ്റു. ഇതോടെയാണ് ഇവരെ തൃശ്ശൂര്‍ മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here