കറാച്ചി : `വിഷം കലര്‍ന്ന മില്‍ക്ക് ഷേക്ക്’ കുടിച്ച് പാകിസ്താനില്‍ രണ്ട് കുട്ടികള്‍ മരിച്ചു. മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍.പഞ്ചാബ് പ്രവശ്യയിലെ സഹിവാളിലാണ് സംഭവം.
സഹിവാള്‍ സ്വദേശി തന്‍റെ അഞ്ച് മക്കള്‍ക്ക് നല്‍കിയ മില്‍ക്ക് ഷേക്കിലാണ് വിഷാംശമുണ്ടായിരുന്നത്. ഇത് കുടിച്ചതിന് ശേഷം എല്ലാവരുടെയും ആരോഗ്യനില വഷളാകുകയായിരുന്നു.
ഏഴ് മാസം പ്രായമുള്ള അനസും മൂന്ന് വയസുള്ള ഹറാമുമാണ് മരിച്ചത്. 13 വയസ്സുകാരി അബീഹ, 11 വയസ്സുകാരി ഫായിഖ, ആറു വയസ്സുള്ള ഇമാൻ എന്നിവരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രണ്ട് കുട്ടികള്‍ മരിക്കുകയായിരുന്നു.