‘വിരുന്ന്’ ഫസ്റ്റ് ലുക്ക്

0
91

ആക്ഷൻ കിംങ്ങ് അർജുൻ സർജയും (Arjun Sarja), നിക്കി ഗൽറാണിയും (Nikki Galrani) പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിരുന്ന്’. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ് എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. വരാലിനു ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മലയാളത്തിലും തമിഴിലുമായിട്ടാണ് ഒരുങ്ങുന്നത്.

നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ ആണ് നിർമ്മിക്കുന്നത്. അർജുൻ സർജ, മുകേഷ്, അജു വർഗീസ്, ഗിരീഷ് നെയ്യാർ, നിക്കി ഗൽറാണി, ബൈജു സന്തോഷ്, ഹരീഷ് പേരടി എന്നിവരെ ഉൾക്കൊള്ളിച്ച് കൊണ്ടാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ഇൻവെസ്റ്റിഗേറ്റീവ് സസ്പെൻസ് ത്രില്ലർ സ്വഭാവത്തിലുള്ള സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ദിനേശ് പള്ളത്താണ്.

ചിത്രത്തിൽ അർജുൻ, നിക്കി ഗൽറാണി എന്നിവരെ കൂടാതെ മുകേഷ്, ഗിരീഷ് നെയ്യാർ, അജു വർഗീസ്, ബൈജു സന്തോഷ്‌, ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി, സോനാ നായർ, മൻരാജ്, സുധീർ, കൊച്ചുപ്രേമൻ, പൂജപ്പുര രാധാകൃഷ്ണൻ, വി.കെ ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിൻ സാബ്, പോൾ തടിക്കാരൻ, എൽദോ, അഡ്വ.ശാസ്‌തമംഗലം അജിത് കുമാർ, രാജ്‌കുമാർ, സനൽ കുമാർ, അനിൽ പത്തനംതിട്ട, അരുന്ധതി, ശൈലജ, നാൻസി, ജീജാ സുരേന്ദ്രൻ തുടങ്ങിയവരും അഭിനയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here