കുഞ്ചാക്കോ ബോബനെതിരെ പദ്മിനി നിർമാതാവ്

0
91

”പദ്മിനി ഞങ്ങളെ സംബന്ധിച്ചടുത്തോളം ലാഭത്തിലാണ്. ബോക്സ് ഓഫീസ് നമ്പർ എന്തായാലും സിനിമ ലാഭത്തിലാണ്. കാര്യക്ഷമമായി ചിത്രീകരണം പൂർത്തിയാക്കിയ സെന്ന ഹെ​ഗ്ഡെയ്ക്കും ശ്രീരാജ് രവീന്ദ്രനും മറ്റ് അണിയറപ്രവർത്തകരും വിചാരിച്ചതിലും ഏഴ് ദിവസം മുൻപാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

സിനിമയ്ക്ക് തിയറ്ററിൽ നിന്ന് ലഭിക്കുന്ന പ്രതികരണം ഫിലിം മേക്കറെ സംബന്ധിച്ച് ആവശ്യമാണ്. അതിന് വേണ്ടി പ്രേക്ഷകരെ തിയറ്ററിലേക്കെത്തിക്കാൻ പ്രധാന അഭിനേതാവിനെ നമുക്ക് ആവശ്യമായിരുന്നു. പക്ഷേ രണ്ടരക്കോടി രൂപ വാങ്ങിയ പ്രധാന താരം ഒരു ഇന്റർവ്യുവിനും പ്രൊമോഷണനും ഭാ​ഗമായില്ല. സിനിമയുടെ റോ ഫുട്ടേജ് കണ്ട് വിധിയെഴുതിയ താരത്തിന്റെ ഭാര്യ ഏർപ്പെടുത്തിയ മാർക്കറ്റിം​ഗ് കൺസൽട്ടന്റ് പ്രൊമോഷൻ പ്ലാൻ മുഴുവനായി തള്ളിക്കളഞ്ഞു. അത് തന്നെയാണ് താരത്തിന്റെ ഇതിന് മുൻപുള്ള രണ്ട് മൂന്ന് നിർമാതാക്കൾക്കും സംഭവിച്ചത്.

ഇത് താരം കോ പ്രൊഡ്യൂസറായ സിനിമകൾക്ക് സംഭവിക്കില്ല. എല്ലാ ഇന്റർവ്യുവിലും അയാൾ ഇരിക്കുകയും എല്ലാ ടിവി ഷോയിലും ​ഗസ്റ്റായി പങ്കെടുക്കുകയും ചെയ്യും. പക്ഷേ പുറത്തുള്ള നിർമാതാക്കൾ വരുമ്പോൾ അതിന് തയ്യാറാകില്ല. കാരണം 25 ദിവസത്തിന്റെ ഷൂട്ടിന് രണ്ടരക്കോടി പ്രതിഫലം വാങ്ങിയ അയാൾക്ക് സിനിമ പ്രൊമോട്ട് ചെയ്യുന്നതിനേക്കാൾ യൂറോപ്പിൽ കൂട്ടുകാരുമായി ആഘോഷിക്കാനാണ് താത്പര്യം.

സിനിമകൾ തിയറ്ററിൽ ഓടുന്നില്ലെന്ന് എക്സിബിറ്റേഴ്സ് സമരം ചെയ്യുന്ന സമയത്ത് , എന്തുകൊണ്ട് സിനിമകൾക്ക് അർഹിക്കുന്ന അം​ഗീകാരം കിട്ടുന്നില്ലെന്നതും വിഷയമാണ്. അഭിനേതാക്കൾക്കും അവർ ഭാ​ഗമായ സിനികളിൽ ഉത്തരവാദിത്തമുണ്ട്. 200ലധികം സിനിമകൾ പുറത്തിറങ്ങുന്ന ഒരു വർഷം നിങ്ങൾ പ്രേക്ഷകരെ സിനിമ കാണാൻ ആകർഷിക്കേണ്ടതായിട്ടുണ്ട്. ഇതൊരു ഷോ ബിസിനിസാണ്, അതിൽ പ്രേക്ഷകരുടെ തീരുമാനം അനുസരിച്ചാണ് നിങ്ങളുടെ നിലനിൽപ്പ്. അത് ദാനമായി കാണരുത്.

എല്ലാത്തിനുമപ്പറും സിനിമയുടെ മാജിക് എന്താണെന്നാൽ കണ്ടന്റ് എപ്പോഴും വിജയിക്കും. നിർമാതാക്കളുടെ അസോസിയേഷനിൽ താരത്തിന് വേണ്ടി വാദിച്ച നിർമാതാക്കളായ സുഹൃത്തുക്കൾക്ക് നന്ദി.”- സുവിൻ വർക്കി

LEAVE A REPLY

Please enter your comment!
Please enter your name here