വയനാടില്‍ വെണ്ണിയോട് മകൾക്കൊപ്പം പുഴയിൽ ചാടിയ ദർശന എന്ന യുവതി മരിച്ചു. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്നു വൈകീട്ട് ആറരയോടെയാണ് മരിച്ചത്.
നാലുവയസുകാരിയായ ദക്ഷയെ കണ്ടുകിട്ടിയില്ല. കുട്ടിയ്ക്കായി തെരച്ചിൽ തുടരുകയാണ്. വെണ്ണിയോട് സ്വദേശി അനന്തഗിരിയിൽ ഓംപ്രകാശാണ് ദർശനയുടെ ഭർത്താവ്.
വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് പാത്തിക്കൽ പാലത്തിൽ നിന്ന് മകൾ ദക്ഷയ്ക്കൊപ്പം ദർശന പുഴയിലേക്ക് ചാടിയത്. നിലവിളി കേട്ടെത്തിയവരാണ് ദർശനയെ രക്ഷിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാണാതായ മകൾ ദക്ഷയ്ക്കായുള്ള തെരച്ചിൽ ഇന്നും തുടർന്നെങ്കിലും ഇരുട്ടു വീണതോടെ അവസാനിപ്പിച്ചു. പുഴയിലേക്ക് യുവതി എടുത്ത് ചാടാൻ എന്താണ് കാരണം എന്ന് വ്യക്തമല്ല.