ബെംഗളൂരുവില്‍ ടെക് കമ്പനി സിഇഒയും എംഡിയും കൊല്ലപ്പെട്ടു.

0
90

ബെംഗളൂരുവിലെ ഒരു ടെക് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറെയും (എംഡി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെയും മുന്‍ ജീവനക്കാരന്‍ കുത്തിക്കൊന്നു. എയറോണിക്‌സ് ഇന്റര്‍നെറ്റ് എന്ന കമ്പനിയുടെ എംഡിയും സിഇഒയും ആയിരുന്ന ഫണീന്ദ്ര സുബ്രഹ്‌മണ്യയും വിനു കുമാറുമാണ് കൊല്ലപ്പെട്ടത്. ഇന്റര്‍നെറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്.

ബെംഗളൂരുവിലെ അമൃതഹള്ളിക്ക് സമീപം പട്ടാപ്പകലാണ് ഇരുവരെയും കൊലപ്പെടുത്തിയത്. ഫെലിക്സ് എന്നയാളെയാണ് പ്രതിയായി തിരിച്ചറിഞ്ഞിട്ടുളളത്. തന്റെ വ്യവസായ തീരുമാനങ്ങള്‍ക്കെതിരെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ഫണീന്ദ്രനോട് പ്രതിക്ക് കടുത്ത വിദ്വേഷമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ചൊവ്വാഴ്ച്ച വൈകുന്നേരം നാല് മണിയോടെയാണ് പ്രതി വാളും കത്തിയുമായി എയറോണിക്സ് ഓഫീസിലേക്ക് എത്തിയത്. തുടര്‍ന്ന് ഫണീന്ദ്ര സുബ്രഹ്‌മണ്യയെയും വിനു കുമാറിനെയും കുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രതിക്കൊപ്പം രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നുവെന്നും മൂവരും ഒളിവിലാണെന്നും സംഭവത്തെക്കുറിച്ച് സംസാരിച്ച നോര്‍ത്ത് ഈസ്റ്റ് ബംഗളൂരു ഡിസിപി ലക്ഷ്മി പ്രസാദ് പറഞ്ഞു. ഒരു പ്രതിയെ തിരിച്ചറിഞ്ഞെന്നും ഇയാളുടെ രണ്ട് കൂട്ടാളികളെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊലപാതകത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here