ബെംഗളൂരു: കോവിഡിനെ തോൽപ്പിച്ച് വീട്ടിൽ തിരിച്ചെത്തിയ നഴ്സായ ഭാര്യയ്ക്ക് ഗംഭീര സ്വീകരണമൊരുക്കി ഭർത്താവ്. ബെംഗളൂരുവിലെ തുമക്കുരുവിലാണ് സംഭവം. പ്രൗഢമായ റെഡ് കാര്‍പ്പറ്റ് വരവേല്‍പ്പാണ് ഭാര്യയ്ക്കായി ഇവന്റ് മാനേജറായ രാമചന്ദ്ര റാവു സജ്ജീകരിച്ചത്.
ഭാര്യ കലാവതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വീട്ടിൽ നിന്ന് മാറിനിൽക്കേണ്ടി വന്നു. ഇതേ തുടർന്ന് അയൽക്കാർ ശത്രുതയോടെ പെരുമാറാൻ തുടങ്ങിയെന്ന് റാവു പറയുന്നു. ഇതോടെയാണ് രോഗം മാറി വന്ന ഭാര്യയ്ക്ക് വര്‍ണ്ണാഭമായ സ്വീകരണം ഒരുക്കണമെന്ന് രാമചന്ദ്ര റാവു തീരുമാനിച്ചത്.
ചുവന്ന പരവതാനി വിരിച്ച് ഇരുവശത്തു നിന്നും പൂക്കള്‍ വിതറിയാണ് റാവു ഭാര്യയെ വീട്ടിലേക്ക് ആനയിച്ചത്. കൊവിഡ് വാര്‍ഡില്‍ മൂന്ന് മാസത്തിലേറെ ജോലി ചെയ്തതിന് ശേഷമാണ് കലാവതിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.