നക്ഷത്രഫലം, മെയ് 24,

0
30

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മേടം രാശിയിലുള്ളവർക്ക് ഈ ദിവസം മികച്ചതായിരിക്കും. ജീവിതത്തിൽ ചില അവിസ്മരണീയ മുഹൂർത്തങ്ങൾ ഉണ്ടാകാനിടയുണ്ട്. ഒരിക്കലും നടക്കില്ലെന്ന് കരുതിയ ചില ആഗ്രഹങ്ങൾ സഫലമായേക്കാം. മാനസിക സന്തോഷം ആരോഗ്യത്തിലും നല്ല രീതിയിൽ പ്രതിഫലിക്കും. ജോലിക്കാരായവർക്ക് ചില പുതിയ പ്രോജക്ടുകളുടെ ചുമതല ലഭിച്ചേക്കാം. വിദ്യാർത്ഥികൾക്ക് ഗുണകരമായ ദിവസമാണ്. സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാകാൻ അവസരമുണ്ട്. പ്രണയ ജീവിതം നയിക്കുന്നവർക്ക് ഇന്ന് ശുഭകരമായ ദിവസമാണ്.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഇടവക്കൂറുകാർക്ക് ഇന്ന് അല്പം ബുദ്ധിമുട്ടേറിയ ദിവസമാണ്. ജോലിയിൽ തടസ്സങ്ങൾ ഉണ്ടാകും. ഇവ തരണം ചെയ്യാൻ കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്. പ്രിയപ്പെട്ടവരുമായും ഇന്ന് പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ചില കാര്യങ്ങൾ മനസിലാക്കാൻ കുറച്ച് സമയമെടുത്തേക്കാം. ഇന്ന് നേരിയ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ചെലവ് കൂടാതിരിക്കാൻ ശ്രദ്ധിക്കുക. പ്രണയിതാക്കൾക്കിടയിൽ പ്രശ്നങ്ങൾ രൂപപ്പെടാം.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

മിഥുന രാശിക്കാർക്ക് ഇന്ന് കൂടുതലും നല്ല ഫലങ്ങളായിരിക്കും. തൊഴിൽ രംഗത്ത് ഇന്ന് നിങ്ങൾക്ക് നേട്ടങ്ങളുണ്ടാകും. ജോലിയിൽ വളരെ നാളുകളായി നേരിട്ടുകൊണ്ടിരുന്ന പ്രശ്നങ്ങൾ അവസാനിക്കും. മികച്ച നേട്ടങ്ങൾക്കായി പരിശ്രമം തുടരേണ്ടതുണ്ട്. ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. സമയവും സമ്പത്തും വിദഗ്ധമായി വിനിയോഗിക്കേണ്ടതുണ്ട്. ഇന്ന് നിങ്ങൾക്ക് സുഹൃത്തുക്കളോടൊപ്പം നല്ല സമയം ചെലവിടാൻ സാധിക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കർക്കടകം രാശിക്ക് ഇന്ന് പ്രയാസകരമായ ദിവസമാണ്. പല സാഹചര്യങ്ങളിലും സ്വയം നിയന്ത്രണം ആവശ്യമാണ്. ഇന്നത്തെ പ്രവർത്തനങ്ങളിലെല്ലാം അതീവ ജാഗ്രത പുലർത്തണം. ക്ഷീണം കൂടുതലായി അനുഭവപ്പെടും. ഉത്കണ്ഠ വർധിക്കും, ആത്മവിശ്വാസം ഇല്ലാതാകുന്നതായി അനുഭവപ്പെടും. ജീവിതത്തിൽ പുതിയ എന്തെങ്കിലും കാര്യം നടക്കാനിടയുണ്ട്. സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ എന്നിവരുമായി സമയം ചെലവിടും. പൊതുപരിപാടികളുടെ ഭാഗമാകും. ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണം.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ചിങ്ങം രാശിക്കും ഇന്ന് ഗുണകരമായ ദിവസമല്ല. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിങ്ങൾക്ക് ബുദ്ധിമുട്ട് നേരിടാം, പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാൻ നന്നായി പരിശ്രമിക്കേണ്ടതുണ്ട്. ജോലിയിൽ നിന്ന് വിട്ട് പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവിടാൻ ശ്രമിച്ചേക്കാം. ബിസിനസ് ചെയ്യുന്നവർക്കും ഇന്ന് തടസ്സങ്ങൾ നേരിടാം. സാമ്പത്തിക കാര്യങ്ങളിൽ ഇന്ന് വളരെയധികം ശ്രദ്ധ ആവശ്യമാണ്. ചെലവുകൾ വർധിക്കുന്നത് സാമ്പത്തിക സ്ഥിതി താറുമാറാക്കിയേക്കാം.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കന്നിക്കൂറുകാർക്ക് ഇന്ന് മികച്ച ദിവസമാണ്. ചില മനോഹര നിമിഷങ്ങൾ ഇന്ന് ജീവിതത്തിൽ ഉണ്ടാകും. സന്തോഷം വർധിക്കും. പൂർത്തിയാകാതിരുന്ന ആഗ്രഹങ്ങളിലൊന്ന് ഇന്ന് സഫലമാകാനിടയുണ്ട്. ആരോഗ്യം മികച്ചതായി തുടരും. ജോലിക്കാരായ ആളുകൾക്ക് ഇന്ന് വളരെയധികം തിരക്ക് അനുഭവപ്പെടും. ഈ കൂറിലെ വിദ്യാർത്ഥികൾക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. വൈകുന്നേരം പൊതുപരിപാടികളിൽ പങ്കെടുത്തേക്കാം. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർധിക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ഈ രാശിയിലുള്ളവർക്ക് ഇന്ന് നല്ല ദിവസമാണ്. ജോലിയിൽ നേട്ടങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് നിങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലം ലഭിക്കുകയും ചെയ്യും. എന്നാൽ ജോലിസ്ഥലത്തെ നിങ്ങളുടെ എതിരാളികളുടെ നീക്കങ്ങളെ കരുതിയിരിക്കണം. അമിതമായി കോപപ്പെടുന്നത് മൂലം നിങ്ങളുടെ ജോലിയിലും തടസ്സങ്ങൾ ഉണ്ടാകും. ഇന്ന് ചെലവുകൾ വർധിക്കാനിടയുണ്ട്. മാനസികാരോഗ്യം മെച്ചപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. നിങ്ങൾക്ക് ഇഷ്ടപെട്ട കാര്യങ്ങൾ ചെയ്യാനായി ദിവസത്തിന്റെ കുറച്ച് സമയം നീക്കിവെക്കേണ്ടതുണ്ട്. വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയുന്നതായി കാണപ്പെടും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറുകാർക്ക് ഇന്ന് ബുദ്ധിമുട്ടേറിയ ദിവസമായിരിക്കും. പല വെല്ലുവിളികളെയും തരണം ചെയ്യേണ്ടതായുണ്ട്. ദൈനംദിന പ്രവർത്തനങ്ങളിൽ വളരെ ശ്രദ്ധയോടെ പ്രവർത്തിക്കുക. ബന്ധുക്കളിൽ നിന്ന് ഗുണകരമായ വാർത്തകൾ ലഭിച്ചേക്കാം. ആരോഗ്യകാര്യത്തിൽ വളരെയധികം ശ്രദ്ധ ആവശ്യമാണ്. സ്ഥിരാവരുമാനക്കാരായ ആളുകൾക്ക് ഇന്ന് വളരെയധികം തിരക്കും സമ്മർദ്ദവും നിറഞ്ഞ ദിവസമാകാനിടയുണ്ട്. സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്നവർക്ക് ഗുണകരമായ വാർത്ത ലഭിക്കും. വരുമാനത്തിനനുസരിച്ച് ചെലവ് നടത്താൻ ശ്രദ്ധിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ഈ ദിവസം ധനുക്കൂറുകാർക്ക് ഇന്ന് അല്പം ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കും. ഇന്നത്തെ എല്ലാ പ്രവർത്തികളിലും ജാഗ്രത വേണം. വളരെ ശ്രദ്ധയോടെ വേണം ഏത് നിക്ഷേപവും നടത്താൻ. എന്നാൽ ജോലിക്കാരായവർക്ക് പ്രമോഷനോ ശമ്പളവർദ്ധനവിനോ സാധ്യതയുണ്ട്. ബിസിനസിൽ ഒരു വലിയ ഇടപാടിന് സാധ്യതയുണ്ട്. ചില പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമപരമായ വഴി തേടിയേക്കാം. ജീവിത പങ്കാളിയെ സന്തോഷിപ്പിക്കാൻ പ്രത്യേകമായി എന്തെങ്കിലും ചെയ്യാനിടയുണ്ട്. പ്രണയിക്കുന്നവർക്ക് ഇന്ന് മനോഹരമായ ദിവസമാണ്.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ഇന്നത്തെ ദിവസഫലം മകരക്കൂറുകാർക്ക് അനുകൂലമാണ്. ജോലിയിൽ നേട്ടങ്ങളുണ്ടാകും. ചില ആഗ്രഹങ്ങൾ നിറവേറ്റാൻ സാധിക്കും. കൂടുതൽ കഠിനാദ്ധ്വാനത്തിലൂടെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ലാഭം നേടാൻ സാധിക്കുന്ന മികച്ച അവസരങ്ങൾ ഉണ്ടാകും. ഇത്തരം അവസരങ്ങൾ വേണ്ടതുപോലെ പ്രയോജനപ്പെടുത്താൻ ശ്രമിക്കണം. തീരുമാനങ്ങൾ ശ്രദ്ധാപൂർവം കൈക്കൊള്ളുക. ആരോഗ്യം ശ്രദ്ധിക്കണം. പ്രിയപ്പെട്ടവരുമായി സമയം ചെലവിടാൻ അവസരമുണ്ടാകും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുംഭക്കൂറുകാർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. പലവിധ നേട്ടങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാകും. സ്ഥിരവരുമാന ജോലികൾ ചെയ്യുന്നവർക്കും ബിസിനസ് ചെയ്യുന്നവർക്കും ഇന്ന് ഗുണകരമായ ദിവസമാണ്. എന്നാൽ ഇന്ന് ബന്ധുക്കളുമായി ചില പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. നിങ്ങളുടെ സംസാരവും പെരുമാറ്റവും പരുഷമാകാതിരിക്കാൻ ശ്രദ്ധിക്കണം. തൊഴിൽ രംഗത്തെ പ്രശ്നകാരമായ സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. വ്യാപാരികൾ ഇന്ന് ലാഭം നേടും.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മീനക്കൂറുകാർക്ക് ഇന്ന് ഉയർച്ച താഴ്ചകൾ നിറഞ്ഞ ദിവസമായിരിക്കും. ദൈനംദിന ജോലികളിൽ ഇന്ന് പല തടസ്സങ്ങളും ഉണ്ടാകും. ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ബന്ധുക്കളിൽ നിന്ന് സന്തോഷകരമായ വാർത്ത ലഭിച്ചേക്കും. ദാമ്പത്യ ജീവിതത്തിൽ സ്നേഹം നിറയും. ജോലിക്കാരായവർക്ക് തിരക്ക് നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. തൊഴിൽ രംഗത്തെ നിങ്ങളുടെ പ്രകടനത്തിന് അംഗീകാരം ലഭിക്കുന്നതാണ്. ചെലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here