ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയര്‍ത്തി

0
67

ദില്ലി: 76ാം സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി. സ്വതന്ത്ര ഇന്ത്യയുടെ വജ്ര ജൂബിലി വാര്‍ഷിക ദിനം കൂടിയാണിന്ന്. രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി പുഷ്പാര്‍ച്ച നടത്തി. ഐതിഹാസിക ദിനമാണ് ഇന്ന് എന്ന് മോദി പറഞ്ഞു.

അതേസമയം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയും അനുസ്മരിച്ചു. രാജ്യം പുതിയ ദിശയിലേക്കെന്ന് മോദി വ്യക്തമാക്കി. സ്വാതന്ത്ര്യ സമര സേനാനികളെയും അദ്ദേഹം അനുസ്മരിച്ചു. ഇത് ഒന്‍പതാം തവണയാണ് മോദി ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗം നടത്തുന്നത്.

സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ച പ്രധാനമന്ത്രി മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, അംബേദ്കര്‍, സവര്‍ക്കര്‍, എന്നിവരുടെ പേരെടുത്ത പരാമര്‍ശിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ എണ്ണമറ്റ് പോരാളികളാണ് ബ്രിട്ടീഷുകാരെ വിറപ്പിച്ചത്. അവരെ താന്‍ ബഹുമാനത്തോടെ വണങ്ങുന്നു.

75 വര്‍ഷം നീണ്ട യാത്ര ഉയര്‍ച്ചകളും താഴ്ച്ചകളും നിറഞ്ഞതായിരുന്നുവെന്നും മോദി വ്യക്തമാക്കി. രാജ്യത്തിനായി പോരാടിയവരെ ഓര്‍ക്കണം. ജീവന്‍ പണയം വെച്ചവരെ അനുസ്മരിക്കണം. അതിന് വേണ്ടിയാണ് അമൃത് മഹോത്സവ് എന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിതകളെ പ്രത്യേകം മോദി സ്മരിച്ചു.

ഇന്ത്യയ്ക്ക് ഭീകരവാദം പലവട്ടം വെല്ലുവിളി ഉയര്‍ത്തിയിട്ടും ഇന്ത്യ മുന്നോട്ട് തന്നെ പോവുകയാണ്. ഇന്ത്യ വിഭജനകാലം പിന്നിട്ടത് വേദനയോടെയാണ്. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. അതാണ് നമ്മുടെ കരുത്ത്. 91 കോടി വോട്ടര്‍മാരും നമ്മുടെ അഭിമാനമാണ്. 75 വയസ്സിലേക്കുള്ള ഇന്ത്യയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല ഉയര്‍ച്ചയും താഴ്ച്ചയും കണ്ടാണ് നമ്മള്‍ മുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here