‘ബിജെപി അധ്യക്ഷന്‍റെ 39ആം ജന്മദിനത്തിൽ 39 വിവാഹം സംഘടിപ്പിച്ചു’.

0
61

പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിൽ നിന്നുള്ള എസ് മുരളിയെ പുറത്താക്കി എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി. ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ ജന്മദിനത്തിൽ സമൂഹവിവാഹം സംഘടിപ്പിച്ചതിനാണ് എഐഎഡിഎംകെ ഭാരവാഹിയെ പുറത്താക്കിയത്.

വിഴുപ്പുറം ജില്ലാ സെക്രട്ടറിയാണ് മുരളി. കെ അണ്ണാമലൈയുടെ 39ആം ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു 39 യുവതി-യുവാക്കളുടെ വിവാഹം സംഘടിപ്പിച്ചത്.അണ്ണാമലൈയും ചടങ്ങിൽ പങ്കെടുത്തിരുന്നു. ബിജെപിക്കാരനായ മകൻ ആണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് മുരളി വിശദീകരിച്ചെങ്കിലും എടപ്പാടി വഴങ്ങിയില്ല.

ജയലളിത അഴിമതിക്കാരിയെന്ന് അണ്ണാമലൈ ആക്ഷേപിച്ചതിന് പിന്നാലെ, ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. സഖ്യം തുടരണോയെന്ന് ഉചിതമായ സമയത്ത് തീരുമാനിക്കുമെന്നാണ് എഐഎഡിഎംകെ നേതൃയോഗം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here