2018 ലെ വണ്ടിചെക്ക് കേസുമായി ബന്ധപ്പെട്ട് നടി അമീഷ പട്ടേൽ (Ameesha Patel) റാഞ്ചി സിവിൽ കോടതിയിൽ ഹാജരായി. നടിക്ക് കോടതി ജാമ്യം അനുവദിച്ചു. ജൂൺ 21 ന് കോടതിയിൽ നേരിട്ട് ഹാജരാകാൻ അമീഷയ്ക്ക് സമൻസ് ലഭിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഡി.എൻ. ശുക്ല പ്രതികൾക്ക് ജാമ്യം അനുവദിച്ചു. അടുത്ത വാദം കേൾക്കൽ തീയതി ജൂൺ 21 ആണ്. ഇരുവരോടും 10,000 രൂപ വീതമുള്ള ആൾ ജാമ്യം നൽകാനും ആവശ്യപ്പെട്ടു.
സണ്ണി ഡിയോളിനൊപ്പം ഗദർ 2 എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ് അമീഷ. മുൻ ചിത്രമായ ഗദറിൽ നിന്നുള്ള കഥയാണ് സിനിമ തുടരുന്നത്. സണ്ണി താരാ സിംഗിനെയും അമീഷ പ്രണയിനിയായ സക്കീനയായും അഭിനയിച്ചു. ഓഗസ്റ്റ് 11ന് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് പദ്ധതി. ഗദർ 2ന്റെ പ്രമോഷൻ വേളക്കിടെയാണ് അമീഷാ പട്ടേൽ കോടതിയിലെത്തിയത്.
എഎൻഐ റിപ്പോർട്ട് ചെയ്തതനുസരിച്ച്, 2018ൽ റാഞ്ചിയിലെ ഹർമു ഗ്രൗണ്ടിൽ നടന്ന ഒരു പരിപാടിയിൽ അമീഷ പങ്കെടുത്തിരുന്നു. ചടങ്ങിനിടെ അവർ വ്യവസായിയായ അജയ് കുമാർ സിങ്ങുമായി ഒരു സിനിമാ പ്രോജക്റ്റിന്റെ ഫണ്ടിംഗ് സംബന്ധിച്ച് സംഭാഷണം നടത്തി. ലവ്‌ലി വേൾഡ് എന്റർടെയ്ൻമെന്റിന്റെ ഉടമയായ അജയ് കുമാർ സിംഗ് ആണ് ചിത്രത്തിനായി പണം മുടക്കിയത്. എന്നാൽ ചിത്രം പുറത്തുവരാത്തതിനാൽ പണം തിരികെ നൽകണമെന്ന് അമീഷയോട് ആവശ്യപ്പെട്ടു. തുക തിരിച്ചടയ്ക്കാൻ അമീഷ 2.50 കോടി രൂപയുടെ ചെക്ക് നൽകിയെങ്കിലും ചെക്ക് ബൗൺസ് ആയി.
അടുത്തിടെ നടി തന്റെ 47-ാം ജന്മദിനം ആഘോഷമാക്കിയിരുന്നു. ഒരു ക്ലബ്ബിൽ വെച്ച് അവർ തന്റെ ഹിറ്റ് ഗാനങ്ങളിലൊന്നായ കഹോ നാ പ്യാർ ഹേയ്‌ക്ക് നൃത്തം ചെയ്യുന്ന വീഡിയോ വൈറലായി മാറിയിരുന്നു. അമീഷ പട്ടേലിന്റെ ഗദർ 2 അടുത്ത മാസം തിയേറ്ററുകളിൽ എത്തും.
വീഡിയോയിൽ, അമീഷ കറുത്ത ടോപ്പും അതേ ഷേഡിലുള്ള ഷോർട്ട്സുമായിരുന്നു ധരിച്ചത്. “ഇത് നടക്കുന്നുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഇന്ത്യയിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിലൊന്ന് റീമാസ്റ്റർ ചെയ്ത് എന്റെ ജന്മദിനത്തിൽ വീണ്ടും റിലീസ് ചെയ്യുന്നത്,” ഗദർ ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നതിനെക്കുറിച്ചുള്ള തന്റെ ആവേശം പങ്കുവെച്ചുകൊണ്ട് അമീഷ പറഞ്ഞു.