ഡൽഹി: നിലവിലെ പാർലമെന്റ് മന്ദിരം വലിയ സുരക്ഷാ ഭീഷണികൾ നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടി പുതിയ മന്ദിരം വേണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാർ. ഇതിനായി സുപ്രിംകോടതിയിൽ സർക്കാർ സത്യവാങ്മൂലം സമർപിച്ചു.
അഗ്നിശമന സംവിധാനങ്ങളുടെ അപര്യാപ്തത പ്രധാന ഭീഷണിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സെൻട്രൽ പബ്ലിക് വർക്ക്‌സ് ഡിപാർട്ട്‌മെന്റാണ് സുപ്രിം കോടതിയോട് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ പരമ്പരാഗതമായ ടെക്‌നോളജികൾ, അറിവ് എന്നിവ ഉൾക്കൊള്ളിച്ച് കൊണ്ട് പുതിയ മന്ദിരം ഇപ്പോഴുള്ളതിന്റെ അടുത്ത് നിർമിക്കണം. 2026 വരെ പാർലമെന്റിലെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കരുതെന്നാണ് ഭരണഘടനയിലുള്ളത്. എന്നാൽ പുതിയതായി നിർമിക്കുന്ന പാർലമെന്റ് മന്ദിരം വലുതായിരിക്കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.