ന്യൂഡൽഹി: പന്ത്രണ്ടാംക്ലാസ് (ഐ.എസ്.ഇ.) ബോർഡ് പരീക്ഷാഫലം കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സി.ഐ.എസ്.സി.ഇ.) പ്രഖ്യാപിച്ചു. 99.38 ശതമാനമാണ് വിജയം. 400-ൽ 399 മാർക്ക് നേടി (99.75 ശതമാനം) പതിനെട്ടുപേർ ഒന്നാം റാങ്ക് പങ്കിട്ടു.
58 വിദ്യാർഥികൾ 398 മാർക്കോടെ (99.50 ശതമാനം) രണ്ടാം സ്ഥാനവും 78 വിദ്യാർഥികൾ 397 മാർക്ക് നേടി (99.25 ശതമാനം) മൂന്നാംസ്ഥാനവും കരസ്ഥമാക്കി. സംസ്ഥാനങ്ങളിൽ കേരളമാണ് ഒന്നാമത്. കേരളത്തിലെ 16 വിദ്യാർഥികൾ അഖിലേന്ത്യാ റാങ്ക് പട്ടികയിൽ രണ്ട്, മൂന്ന് റാങ്കുകൾ നേടി. പരീക്ഷയെഴുതിയവരിൽ 99.96 ശതമാനം വിദ്യാർഥികൾ യോഗ്യതനേടി. ഫലം അറിയാൻ: results.cisce.org