ലൈംഗികാരോപണങ്ങളില്‍ കുടുങ്ങിയ ഗുസ്തി ഫെഡറേഷന്‍ മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് ആശ്വാസം. ബ്രിജ് ഭൂഷണെതിരായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഡല്‍ഹി പൊലീസ് തള്ളി. ബ്രിജ് ഭൂഷണെതിരെ അടിസ്ഥാനപരമായ തെളിവുകളൊന്നും ലഭിച്ചില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഡല്‍ഹി കോടതിയില്‍ ബ്രിജ് ഭൂഷണെതിരെ പോക്സോ നിയമപ്രകാരം ഫയല്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കാന്‍ പോലീസ് ശുപാര്‍ശ ചെയ്തു.
വിഷയത്തില്‍ റദ്ദാക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ പട്യാല ഹൗസ് കോടതിയിലെത്തി. ഇതിനിടെ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം മൊഴി മാറ്റിയിരുന്നു. സെലക്ഷന്‍ ട്രയല്‍സ് സംബന്ധിച്ച വിഷയത്തില്‍ തോന്നിയ രോഷമാണ് ഡബ്ല്യുഎഫ്ഐ മേധാവിക്കെതിരായ കേസിലേക്ക് നയിച്ചതെന്നും കുട്ടി പറഞ്ഞു. ‘എന്നെ തിരഞ്ഞെടുത്തില്ല. ഞാന്‍ വളരെ കഠിനാധ്വാനം ചെയ്തിരുന്നു. വിഷാദത്തിലായിരുന്നു. അതിനാല്‍, ദേഷ്യത്തിന്റെ പുറത്താണ് ഞാന്‍ ലൈംഗികപീഡനത്തിന് കേസ് നല്‍കിയത്,’ പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരത്തെ ഉദ്ധരിച്ച് വൃത്തങ്ങള്‍ പറഞ്ഞു