ചാനലുകളിൽ പാർട്ടിക്കായി വാദിക്കും, സംഘടനയിൽ ഏറ്റുമുട്ടും.

0
69

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ അബിൻ വർക്കി മത്സര രം​ഗത്ത്. എ ​ഗ്രൂപ്പ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിൽ എത്തുമ്പോൾ ഐ ​ഗ്രൂപ്പ് സ്ഥാനാർത്ഥിയായി എത്തുന്നത് അബിൻ വർക്കിയാണ്. അബിൻ വർക്കിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഇന്ന് അന്തിമമായ തീരുമാനം ഉണ്ടാവും. നോമിനേഷൻ കൊടുക്കേണ്ട അവസാന തിയ്യതി ഇന്നാണ്. അതേസമയം, ചാനലുകളിൽ പാർട്ടിക്ക് വേണ്ടി വാദിക്കുന്നവർ സംഘടനയിൽ ഏറ്റുമുട്ടുന്നുവെന്ന വിശകലനങ്ങളും ഉയരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here