കോഴിക്കോട് പേരാമ്പ്രയില്‍ മാലിന്യസംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. പഞ്ചായത്തിന്റെ മാലിന്യസംഭരണ കേന്ദ്രത്തിലുണ്ടായ തീ സമീപത്തെ കടകളിലേക്കും പടര്‍ന്നു. ഒരു സൂപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
പേരാമ്പ്ര ടൗണിലെ പഞ്ചായത്തിന്റെ മാലിന്യസംഭരണ കേന്ദ്രത്തിലുണ്ടായ തീ സമീപത്തെ ബാദുഷ സൂപ്പര്‍മാര്‍ക്കറ്റിന്റെ രണ്ടുനില കെട്ടിടത്തിലേക്കാണ് ആദ്യം പടര്‍ന്നത്. പിന്നാലെ അടുത്തുള്ള രണ്ട് കടകളിലേക്ക് കൂടി തീ പടരുകയായിരുന്നു. ഇതിനിടെ നാട്ടുകാര്‍ വിവരം നല്‍കിയത് അനുസരിച്ച് പേരാമ്പ്രയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. എന്നാല്‍ തീ നിയന്ത്രണാതീതമായി പടര്‍ന്നതോടെ വടകര, കുറ്റ്യാടി എന്നിവിടങ്ങളിലെ കൂടുതല്‍ യൂണിറ്റുകളും രംഗത്തെത്തി. മൂന്ന് മണിക്കൂറോളം നേരം പരിശ്രമിച്ചതിന് ശേഷമാണ് തീ അണയ്ക്കാന്‍ കഴിഞ്ഞത്. പൊലീസും നാട്ടുകാരും അടക്കം തീയണയ്ക്കാനുള്ള ശ്രമത്തില്‍ പങ്കാളികളായിരുന്നു. അതേസമയം തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ല.