കൊല്ലം: ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണമായും ഹരിതചട്ടം പാലിക്കുന്ന ഓഫീസുകളായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് എൻജിഒ യൂണിയൻ.
ആദ്യഘട്ടമായി ജില്ലയിലെ 10 ഏരിയ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ 100 ഓഫീസുകള്‍ ഹരിതചട്ടം പാലിക്കുന്ന ഓഫീസുകളായി പ്രഖ്യാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുക്കുന്നത്. ജില്ലാതല ഉദ്ഘാടനം ലോക പരിസ്ഥിതി ദിനത്തില്‍ ജില്ലാ പഞ്ചായത്ത് ഓഫീസ് കോംപ്ലക്സില്‍ പ്രസിഡന്റ് പി കെ ഗോപൻ നിര്‍വഹിച്ചു. കോംപ്ലക്സിലെ എല്ലാ ഓഫീസുകളിലേക്കും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലേക്കും സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസുകളും യൂണിയൻ വാങ്ങി നല്‍കി.
ഇതിന്റെ വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. യൂണിയൻ സിവില്‍ സ്റ്റേഷൻ ഏരിയ പ്രസിഡന്റ് എം എം നസറുദീൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ ആര്‍ ശ്രീജിത് സ്വാഗതവും ജോയിന്റ് സെക്രട്ടറി ജി ശുഭാബോസ് നന്ദിയും പറഞ്ഞു. യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എൻ എസ് ഷൈൻ, ജില്ലാ സെക്രട്ടറി വി ആര്‍ അജു, പ്രസിഡന്റ് ബി പ്രശോഭദാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുൻ വാഹിദ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ പി ഷാജിമോൻ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്‌ട് ഡയറക്ടര്‍ ടി കെ സയൂജ എന്നിവര്‍ സംസാരിച്ചു.
ചടയമംഗലം ബ്ലോക്ക് ഓഫീസില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ, മുഖത്തല ബ്ലോക്ക് ഓഫീസില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ, വെട്ടിക്കവല ബ്ലോക്ക് ഓഫീസില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഹര്‍ഷകുമാര്‍, കരുനാഗപ്പള്ളി സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്‌ട്രാര്‍ ഓഫീസില്‍ മുനിസിപ്പല്‍ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ പി മീന, കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സ്ഥിരംസമിതി ചെയര്‍മാൻ ഫൈസല്‍ ബഷീര്‍, ശാസ്താംകോട്ട പഞ്ചായത്ത് ഓഫീസ് കോംപ്ലക്സില്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ഗീത, അഞ്ചല്‍ സിവില്‍ സ്റ്റേഷനില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ലേഖ, കൊല്ലം ജില്ലാ വെക്‌ടര്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ എസ് ഷിനു, ചന്ദനത്തോപ്പ് ഗവ. ഐടിഐയില്‍ പ്രിൻസിപ്പല്‍ ബി സജീവ് എന്നിവര്‍ ഉദ്ഘാടനംചെയ്‌തു.