പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും പാന്‍, ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ നിയമങ്ങള്‍ മെയ് 26 മുതല്‍ പ്രാബല്യത്തില്‍ വരും.
Build your future with us – Visit IFSE https://www.ifseglobal.org
ഈ നിയമം, സഹകരണ ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്കും ബാധകമാണ്. കറണ്ട് അക്കൗണ്ട് തുറക്കുന്ന സമയത്തും ഈ പുതിയ നിയമങ്ങള്‍ ബാധകമാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സ് (Central Board of Direct Taxes) വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നു.
മുന്‍പ് പണം നിക്ഷേപിക്കുന്ന അവസരത്തില്‍ മാത്രമേ രേഖകള്‍ ആവശ്യപ്പെട്ടിരുന്നുള്ളൂ. അതായത്, ഒരു ദിവസം 50,000 രൂപയില്‍ കൂടുതല്‍ പണം നിക്ഷേപിക്കുന്ന അവസരത്തില്‍ മാത്രമേ പാന്‍ കാര്‍ഡ് ആവശ്യമായിരുന്നുള്ളൂ, കൂടാതെ, റൂള്‍ 114 ബി പ്രകാരം പണം നിക്ഷേപിക്കുന്നതിനോ പിന്‍വലിക്കുന്നതിനോ വാര്‍ഷിക പരിധി നിശ്ചയിച്ചിരുന്നില്ല.
ഉയര്‍ന്ന തുകയുടെ പണമിടപാടുകള്‍ നിരീക്ഷിക്കാന്‍ ആദായനികുതി വകുപ്പിന് കഴിയുമെന്നതിനാല്‍ സാമ്ബത്തിക തട്ടിപ്പുകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നത്. കൂടാതെ, ഈ നിയമങ്ങള്‍ വഴി പണത്തിന്‍റെ ഒഴുക്ക് അതിവേഗം കണ്ടെത്താനും ആദായനികുതി വകുപ്പിന് കഴിയും.