വിവാഹവിരുന്നില്‍ പങ്കെടുത്തവര്‍ക്ക് ഓരോ കുപ്പി മദ്യം;

0
66

ചെന്നൈ: വിവാഹവിരുന്നില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനമായി മദ്യം സമ്മാനമായി വിതരണം ചെയ്ത വധുവിന്റെ വീട്ടുകാർക്കും മദ്യംവിറ്റ കടക്കാരനും 50,000 രൂപ പിഴ ചുമത്തി. മേയ് 28-നാണ് പുതുച്ചേരിയില്‍ നടന്ന വിവാഹവിരുന്നിൽ മദ്യം സമ്മാനമായി നല്‍കിയത്.

വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് നല്‍കുന്ന താംബൂലം സഞ്ചിയില്‍ ഒരോ കുപ്പി മദ്യംനല്‍കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. പുതുച്ചേരി സ്വദേശിയായ യുവതിയും ചെന്നൈയില്‍ താമസിക്കുന്ന യുവാവും തമ്മിലുള്ള വിവാഹത്തിലാണ് പങ്കെടുക്കാനെത്തിയവര്‍ക്ക് മദ്യം വിതരണംല ചെയ്തത്.

പുതുച്ചേരിയില്‍ നടത്തുന്ന വിരുന്നായതിനാല്‍ ക്ഷണിച്ചപ്പോള്‍ത്തന്നെ അതിഥികളില്‍ പലരും മദ്യമുണ്ടോയെന്ന് ചോദിച്ചുവെന്നും അതിനാലാണ് ഇത്തരത്തില്‍ വ്യത്യസ്തമായ സമ്മാനം നൽകാൻ‌ തീരുമാനിച്ചതെന്ന് വധുവിന്റെ വീട്ടുകാർ പറയുന്നു. അനധികൃതമായി കൂടുതല്‍ മദ്യംവാങ്ങിയതിനും വിതരണംചെയ്തതിനുമാണ്‌നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here