കൊച്ചി: സ്വർണക്കടത്തു കേസിലെ പ്രതികളായ ഫൈസൽ ഫരീദിനും റബീൻസിനുമെതിരേ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.കേസ് അന്വേഷണത്തിന്റെ ഭാഗമായിട്ട് കസ്റ്റംസിന്റെ അപേക്ഷ പ്രകാരമാണ് നടപടി.
ഇരുവരെയും പ്രതി ചേർത്തുകൊണ്ടുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസം കസ്റ്റംസ് കോടതിയിൽ സമർപ്പിച്ചിരുന്നു. വിദേശത്തുള്ള ഇരുവരെയും ഇന്ത്യയിൽ എത്തിക്കാൻ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.