തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് മരിച്ച തിരുവനന്തപുരം കാട്ടാക്കട സ്വദേശിനി പ്രപുഷ(40)യ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് പ്രപുഷയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. ഇനിയും പരിശോധന ഫലങ്ങള്‍ ലഭിക്കേണ്ടതുണ്ട്.മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ശാന്തികവാടത്തില്‍ സംസ്കരിക്കും.