വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് മെയ് 29 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. വടക്കുകിഴക്ക് ഭാഗത്തേക്ക് പോകുന്ന വന്ദേ ഭാരത് പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്ഗുരി സ്റ്റേഷനും അസമിലെ ഗുവാഹത്തിയും തമ്മിൽ ബന്ധിപ്പിക്കും.
ഇത് വടക്കുകിഴക്കൻ മേഖലയിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്‌പ്രസും ബംഗാളിലെ മൂന്നാമത്തേതും പാൻ-ഇന്ത്യയിലെ 18-ാമത്തെയും ആയിരിക്കും. ന്യൂ ജൽപായ്ഗുരി മുതൽ ഗുവാഹത്തി വന്ദേ ഭാരത് എക്‌സ്‌പ്രസ് ആറ് മണിക്കൂറിനുള്ളിൽ 410 കിലോമീറ്റർ ദൂരം പിന്നിടും. ഇത് ആഴ്ചയിൽ ആറ് ദിവസവും ഓടും. ന്യൂ അലിപുർദുവാർ, കൊക്രജാർ, ന്യൂ ബോംഗൈഗാവ്, കാമാഖ്യ, ന്യൂ-ജൽപായ്ഗുരി, ഗുവാഹത്തി ജംഗ്ഷനുകൾ എന്നിവയുൾപ്പെടെ ആറ് സ്റ്റേഷനുകളിൽ നിർത്തും.
രാവിലെ 6.10ന് ന്യൂ ജൽപായ്ഗുരി ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് ഉച്ചയോടെ ഗുവാഹത്തിയിലെത്തും. ഗുവാഹത്തിയിൽ നിന്ന് വന്ദേ ഭാരത് എക്‌സ്പ്രസ് വൈകിട്ട് 4.30ന് പുറപ്പെട്ട് രാത്രി 10.20ഓടെ ന്യൂ ജൽപായ്ഗുരിയിലെത്തും.