തലസ്ഥാന നഗരത്തില്‍ മാത്രം 11 കവര്‍ച്ചകള്‍.

0
58

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ വൻ കവര്‍ച്ചകള്‍ക്ക് പിന്നിലെ കുപ്രസിദ്ധ മോഷ്ടാവ് പോലീസിന്റെ പിടിയില്‍.

വഞ്ചിയൂര്‍ സ്വദേശിയായ ജയകുമാറാണ് ഇന്നലെ തിരുവനന്തപുരം സിറ്റി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം നഗരത്തില്‍ വീട് കുത്തിതുറന്ന് 47 പവൻ മോഷ്ടിച്ചത് ഇയാളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

തിരുവനന്തപുരം നഗരപരിധിയില്‍ മാത്രം പതിനൊന്ന് കവര്‍ച്ച കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വൻകിട കവര്‍ച്ചാ കേസുകളിലെ സ്ഥിരം പ്രതിയാണ് പിടിയിലായ അനില്‍കുമാര്‍ എന്ന ജയകുമാര്‍. കഴിഞ്ഞ 18 ന് തലസ്ഥാനത്തെ കാവില്‍കടവിലെ വീട് കുത്തിത്തുറന്ന് ഡോളറും വെളളിയാഭരണങ്ങളും ഇയാള്‍ മോഷ്ടിച്ചിരുന്നു. 22 ന് മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍ പരിധിയിലെ വീട് കുത്തിതുറന്ന് 47 പവൻ കവര്‍ന്നു. ഇതിന് ശേഷം വിളപ്പില്‍ശാലയിലെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.

ഇയാളുമായി പോലീസ് നടത്തിയ തെളിവെടുപ്പില്‍ ഇയാളുടെ വീടിന് സമീപത്തെ ആള്‍താമസമില്ലാത്ത മറ്റൊരു വീട്ടില്‍ നിന്നും മോഷണ മുതലുകള്‍ കണ്ടെടുത്തു. മാലകള്‍ അടക്കം 47 പവൻ സ്വര്‍ണ്ണം, 500 രൂപയുടെ 3 കെട്ട് ഇന്ത്യൻ നോട്ടുകള്‍, 500 ന്റെ 12 ഹോങ്കോങ് ഡോളര്‍, വെള്ളി ആഭരണങ്ങള്‍, വാച്ചുകള്‍, പുരാവസ്തു സാധനങ്ങള്‍ തുടങ്ങിയവയാണ് ഉണ്ടായിരുന്നത്. സ്റ്റെയറിനടിയില്‍ കുഴിയെടുത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മോഷണ മുതലുകള്‍. നിരവധി തവണ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ആള്‍താമസമില്ലാത്ത വീട് നോക്കിവച്ച്‌ മോഷണം നടത്തുന്നതായിരുന്നു പ്രതിയുടെ പതിവ്.

LEAVE A REPLY

Please enter your comment!
Please enter your name here