വടശേരിക്കരയില്‍ കടുവയിറങ്ങി.

0
56

ത്തനംതിട്ട: പത്തനംതിട്ടയിലെ വടശേരിക്കര അതിര്‍ത്തിയില്‍ കടുവയിറങ്ങി. ഒരു വീട്ടിലെ കൂട്ടില്‍ കിടന്ന ആടിനെ കടുവ പിടിച്ചുകൊണ്ടുപോയി.

കടുവ ആടിനെയും കൊണ്ടു പോകുന്നത് നേരില്‍ക്കണ്ടെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

പ്രദേശത്തെ ഒരു വീട്ടില്‍ വളര്‍ത്തിയിരുന്ന ആടിനെ കടുവ പിടിച്ചുകൊണ്ട് പോകുന്നത് ജനലിലൂടെ കണ്ടു എന്നാണ് വീട്ടുകാര്‍ പറയുന്നത്. ഭയന്നിരുന്ന വീട്ടുകാരും മറ്റു നാട്ടുകാരുമാണ് വനംവകുപ്പിനെ വിവരം അറിയിച്ചത്.

കുറച്ച്‌ ദിവസത്തേക്ക് പ്രദേശത്ത് ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെയും പ്രദേശത്ത് കടുവയുടേയും പുലിയുടേയും സാന്നിധ്യമുള്ളതായി നാട്ടുകാര്‍ പരാതി പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here