ക്ഷേമപെന്‍ഷന്‍ നിഷേധിച്ച ഭിന്നശേഷിക്കാരന് സഹായവുമായി സുരേഷ് ഗോപി.

0
160

കൊല്ലം ജില്ലയിലെ പരവൂര്‍ സ്വദേശിയായ എസ് ആര്‍ മണിദാസിനാണ് സുരേഷ്‌ഗോപി ഒരുലക്ഷം രൂപ സഹായമായി നല്‍കിയത്. ആവശ്യമെങ്കില്‍ ഒരുലക്ഷം രൂപകൂടി നല്‍കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ‘ആ അമ്മയ്ക്ക് സര്‍ക്കാര്‍ ഈ തുക തിരികെ കൊടുക്കുമെങ്കില്‍ കൊടുത്തോട്ടെ. പക്ഷേ, സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാനുള്ള ഒരു കൈത്താങ്ങാണ് ഞാന്‍ നല്‍കിയത്. ആ അമ്മയുടെ അവസ്ഥ ഞാന്‍ കണ്ടതാണ്. രാവിലെ പതിനൊന്ന് മണിയോടെയാണ് ഞാനിത് അറിഞ്ഞത്. അപ്പൊൾതന്നെ വീട്ടില്‍ വിളിച്ച് പണം അയക്കാന്‍ രാധികയോട് പറഞ്ഞു. ഇനിയൊരു പത്ത് വര്‍ഷത്തേക്ക് കൂടി പെന്‍ഷന്റെ രൂപത്തില്‍ ഒരുലക്ഷം രൂപ ആ അമ്മയ്ക്ക് ലഭിക്കണമെങ്കില്‍ അതും ഞാന്‍ നല്‍കാന്‍ തയ്യാറാണ്.

പറ്റിയാല്‍ മണിദാസിനെ സന്ദര്‍ശിക്കുമെന്നും’ സുരേഷ് ഗോപി വ്യക്തമാക്കി.  കഴിഞ്ഞവര്‍ഷമാണ് വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയിലധികമുണ്ടെന്ന് പറഞ്ഞ് മണിദാസിന് ക്ഷേമപെന്‍ഷന്‍ നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തിയത്. മരുന്ന് വാങ്ങാനുള്‍പ്പെടെ ഈ പെന്‍ഷന്‍ തുകയായിരുന്നു ഉപയോഗിച്ചത്. പെന്‍ഷന്‍ നിഷേധിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി വാങ്ങിയ പെന്‍ഷന്‍ തുക മുഴുവനും തിരികെ അടയ്ക്കണമെന്ന് കഴിഞ്ഞ ദിവസം ധനവകുപ്പ് ഉത്തരവിറക്കിയത്. സര്‍ക്കാര്‍ സ്‌കൂളിലെ തയ്യല്‍ അധ്യാപികയായിരുന്ന അമ്മയ്ക്ക് ലഭിക്കുന്ന പെന്‍ഷന്‍ മാത്രമാണ് മണിദാസിന്റെ കുടുംബത്തിന്റെ ആശ്രയം.

27-കാരനായ മണിദാസിന് സംസാരശേഷി ഇല്ല. ഇത് ഉള്‍പ്പെടെ അഞ്ചുതരം വൈകല്യങ്ങളുണ്ട് മണിദാസിന്.അതേസമയം കോഴിക്കോട് മാധ്യമങ്ങളെ കാണുന്നതിനിടെ സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് മറുപടി നൽകുന്നതിനിടയിൽ തോളിൽ കൈയിട്ടത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഉടൻ തന്നെ അതൃപ്തി പ്രകടിപ്പിച്ച് മാധ്യമപ്രവർത്തക മാറി നിന്നെങ്കിലും സുരേഷ് ഗോപി വീണ്ടും അത് തന്നെ ആവർത്തിച്ചു. വീണ്ടും തോളിൽ കൈ വെച്ചപ്പോൾ മാധ്യമപ്രവർത്തക അപ്പോൾ തന്നെ തട്ടിമാറ്റി. വീഡിയോ വൈറലായതോടെ സോഷ്യൽമീഡിയയിൽ അടക്കം വലിയ രീതിയിൽ വിമർശനം ഉയർന്നു. ഇതിനിടെ മാധ്യമ പ്രവർത്തകയോട് സോഷ്യൽമീഡിയയിലൂടെ സുരേഷ് ഗോപി മാപ്പ് പറയുകയും ചെയ്തു.  ഒരു മകളെപ്പോലെ കണ്ട് വാത്സല്യത്തോടെയാണ് പെരുമാറിയത് എന്നായിരുന്നു സുരേഷ് ​ഗോപിയുടെ വിശദീകരണം.  ‘മാധ്യമങ്ങളുടെ മുന്നിൽ വെച്ച് വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയത്. ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാൽ ആ കുട്ടിക്ക്‌ അതിനെ കുറിച്ച് എന്ത് തോന്നിയോ അതിനെ മാനിക്കണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു’, എന്നായിരുന്നു മാപ്പ് പറഞ്ഞ് സുരേഷ് ​ഗോപി പങ്കുവെച്ച കുറിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here