ഡൽഹി ജെഎൻയു ക്യാമ്പസിൽ ഓണാഘോഷത്തിന് വിലക്ക്.

0
60

ഡൽഹി ജെഎൻയു ക്യാമ്പസിൽ ഓണാഘോഷത്തിന് വിലക്ക്. വ്യാഴാഴ്ച നടത്താനിരുന്ന ആഘോഷ പരിപാടിക്കാണ് ജെഎൻയു അധികൃതർ വിലക്ക് ഏർപ്പെടുത്തിയത്.

വിദ്യാർഥികൾ കൺവെൻഷൻ സെന്റർ ബുക്ക് ചെയ്തതിനുശേഷം പരിപാടി നടത്താൻ കഴിയില്ലെന്ന് അറിയിച്ചുകൊണ്ട് ബുക്കിംഗ് അധികൃതർ റദ്ദാക്കി.മതപരമായ ആഘോഷങ്ങൾ അനുവദിക്കില്ല എന്നാണ് വിശദീകരണം. കൺവെൻഷൻ സെൻററിന് പുറത്ത് പരിപാടി നടത്തുവാനും അനുമതിയില്ല.

ഒക്ടോബർ 28 മുതൽ ആരംഭിച്ച പരിപാടികളുടെ സമാപനമാണ് വ്യാഴാഴ്ച നടക്കാനിരുന്നത്.പരിപാടിയിൽ നിന്നും പിന്മാറില്ലെന്ന് ജെഎൻയു ഓണം കമ്മിറ്റി അറിയിച്ചു.ഓണാഘോഷം വിലക്കിയത് പ്രതിഷേധാർഹം എന്ന് വി ശിവദാസൻ എംപി.സംഘപരിവാറിന്റെ കേരള വിരുദ്ധ അജണ്ട അധികൃതയിലൂടെ നടപ്പിലാക്കുകയാണെന്നുo ശിവദാസൻ ആരോപിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here