നഗരത്തില്‍ സ്ഫോടനം നടത്തുമെന്ന്, ഓണ്‍ലൈന്‍ ഭീഷണി ലഭിച്ചതായി മുംബൈ
പോലീസ്. സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തു. ‘ഞാന്‍ ഉടന്‍ തന്നെ മുംബൈയില്‍ സ്‌ഫോടനം നടത്തും’ എന്നാണ് പ്രതി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
സന്ദേശം ലഭിച്ചതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ഭീഷണി മുഴക്കിയ വ്യക്തിയുടെ അക്കൗണ്ട് കണ്ടെത്തി. ഇയാളെ തിരിച്ചറിയുകയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.