തെന്നിന്ത്യയിലെ പ്രശസ്ത താരം ശരത് ബാബു അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 71 വയസായിരുന്നു.
ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. മെയ് 3 ന് അദ്ദേഹത്തിന്റെ വിയോഗത്തെക്കുറിച്ചുള്ള വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ആരാധകരും സെലിബ്രിറ്റികളും ഉൾപ്പെടെ നിരവധിപേരാണ് അന്ന് അദ്ദേഹത്തിനായി അനുശോചനം രേഖപ്പെടുത്തിയത്.