മണിരത്നത്തിന്റെ ഇതിഹാസ ചിത്രമായ ‘പൊന്നിയില്‍ സെല്‍വന്റെ’ വിജയത്തിളക്കത്തിലാണ് ഇപ്പോള്‍ തൃഷ. ‘കുന്ദവൈ’ എന്ന കഥാപാത്രമായിട്ടാണ് തൃഷ ചിത്രത്തില്‍ വേഷമിട്ടത്. തൃഷ നായികയാകുന്ന പുതിയ ചിത്രത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഗൗരവ് നാരായണനാണ് തൃഷയുടെ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുക.
വിജയ് നായകനാകുന്ന ‘ലിയോ’ എന്ന ചിത്രത്തിലും തൃഷയാണ് നായിക. വിജയ്‍യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒന്നിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ലോകേഷ് കനകരാജാണ് ചിത്രത്തിന്റെ സംവിധാനം. മഗിഷ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്തിന്റെ നായികയായി തൃഷ എത്തുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ റഹ്‍മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാൻ, ലാൽ, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‍മി, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ തൃഷയ്‍ക്കൊപ്പം ‘പൊന്നിയിന്‍ സെല്‍വനി’ലൂടെ മണിരത്നത്തിന്‍റെ ഫ്രെയ്‍മില്‍ അണിനിരന്നിരുന്നു. ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ചിത്രമാണ് ‘പൊന്നിയിൻ സെല്‍വൻ’. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ്. ബി ജയമോഹനും ഇളങ്കോ കുമാരവേലുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
കല്‍ക്കി കൃഷ്‍ണമൂര്‍ത്തിയുടെ ഇതിഹാസ നോവലിനെ ആസ്‍പദമാക്കിയാണ് അതേ പേരില്‍ മണിരത്‍നം ‘പൊന്നിയിൻ സെല്‍വൻ’ ഒരുക്കിയത്. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റര്‍. രവി വര്‍മ്മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍ തോട്ട തരണി, വസ്ത്രാലങ്കാരം ഏക ലഖാനി എന്നിവരുമാണ്. ബൃന്ദ നൃത്ത സംവിധാനം നിര്‍വിച്ചു. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രാഫര്‍. എ ആര്‍ റഹ്‍മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.