കണ്ണൂര്‍: ടെറസിലേക്ക് മരം കടപുഴകി വീണ് സ്ത്രീക്ക് ഗുരുതര പരുക്കേറ്റു. പൂപ്പറമ്ബ് സ്വദേശി ആര്‍ച്ച മല്ലിശ്ശേരിക്കാണ് പരിക്കേറ്റത്.
കണ്ണൂര്‍ എരുവശേരിയില്‍ ആണ് സംഭവം നടന്നത്. വീടിന്‍റെ ടെറസില്‍ അടക്ക പൊളിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത അപകടം സംഭവിച്ചത്. ടെറസില്‍ ചോര വാര്‍ന്ന് കിടന്ന സ്ത്രീയെ ഉടന്‍ തന്നെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ സ്ത്രീ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.