‘കർഷകർക്ക് ആദരമർപ്പിക്കുന്നു’; ‘അമിതാഭിനയ’ത്തിന് സൽമാൻ ഖാനെതിരെ ട്രോൾ

0
102

ശരീരമാകെ ചെളി പുരണ്ട നിലയില്‍ ചിത്രം പോസ്റ്റ് ചെയ്ത സൽമാൻ ഖാനെതിരെ ട്രോൾമഴ. ‘കർഷകർക്ക് ആദരമർപ്പിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്യപ്പെട്ടത്. പനവേലിലുള്ള ഫാം ഹൗസിൽ ഈ ലോക്ഡൗൺ കാലം ചിലവിടുകയായിരുന്നു സൽമാൻ.

പാടത്തു കഷ്‌ടപ്പെടുന്നയാളെന്ന തരത്തിൽ പകർത്തിയ ചിത്രത്തിന് പക്ഷേ പലരും പാകപ്പിഴകൾ ചൂണ്ടിക്കാട്ടിയാണ് ട്രോൾ ചെയ്തത്. മുഖത്ത് ചെളി പൂശിയപ്പോൾ, നിങ്ങൾ അതേകാര്യം കാലുകളിൽ ചെയ്യാൻ മറന്നോ എന്നൊരാൾ ചോദിക്കുന്നു. അമിതാഭിനയമായി പോയി എന്നും സൽമാനെ വിമർശിക്കുന്നവരുണ്ട്. മലയാളികളാണ് കൂടുതൽ വിമർശനങ്ങളുമായി രംഗത്ത് എത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here