നെടുംകണ്ടം കട്ടക്കാല വിളയിൽ വീട്ടിൽ സുരേഷ് ജിജി ദമ്പതിമാരുടെ മകൾ അനാമിക സുരേഷ് 16 വയസ്സ് പടുതാക്കുളത്തിൽ കാൽവഴുതിവീണ് മരണപ്പെട്ട വിവരം ദുഃഖത്തോടെ പങ്ക് വയ്ക്കുന്നു.
പടുതാക്കുളത്തിലെ വളർത്തുന്ന മൽസ്യങ്ങൾക്ക് പതിവു പോലെ ഇന്ന് ബുധൻ രാവിലെ 7.30 തിന് തീറ്റ കൊടുക്കുവാൻ പോയ അനാമിക തിരികെ എത്താൻ വൈകിയതിനാൽ അന്യേഷിച്ചു പോയ മാതാവാണ് കുളക്കരയിൽ ചെരിപ്പ് കണ്ടെത്തിയത്. തുടർന്ന് കുളത്തിലെ വെള്ളം തുറന്നു വിട്ട് നടത്തിയ അന്യേഷണത്തിലാണ് അനാമികയെ കണ്ടെത്തിയത്. നെടുംകണ്ടം ജില്ലാ ആശുപത്രിയിൽ എത്തിയപ്പോൾ മരണം സംഭവിച്ചിരുന്നു. നെടുംകണ്ടം ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വിദ്ധ്യാർത്ഥിയാണ് അനാമിക.