തൃശൂരില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട:

0
68

തൃശൂര്‍: തൃശൂരില്‍ ആഡംബര കാറില്‍ കടത്തുകയായിരുന്ന 221 കിലോ കഞ്ചാവുമായി നാലംഗ സംഘം പിടിയില്‍. തൃശൂര്‍ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡും, നെടുപുഴ പോലീസും ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചിയ്യാരത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ചിയ്യാരം സ്വദേശി അലക്സ്, ആലപ്പുഴ പനവള്ളി സ്വദേശി പ്രിവീണരാജ്, പൂവ്വത്തൂര്‍ സ്വദേശി റിയാസുദ്ദീന്‍, കാട്ടൂര്‍ സ്വദേശി ജേക്കബ് ജോസഫ് എന്നിവരാണ് പിടിയിലായത്. ഒറീസ്സയില്‍ നിന്നാണ് പ്രതികള്‍ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

തൃശൂര്‍, പാലക്കാട്, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളില്‍ ആവശ്യകാര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. പിടിയിലായവര്‍ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് സിറ്റി പോലീസ് കമ്മീഷ്ണര്‍ അങ്കിത്ത് അശോക് പറഞ്ഞു. പ്രതികള്‍ക്ക് കഞ്ചാവ് വാങ്ങാനുള്ള സാമ്ബത്തിക സഹായം നല്‍കിയവരേയും പിടികൂടുമെന്ന് കമ്മീഷ്ണര്‍ വ്യക്തമാക്കി. കേസില്‍ ഇനിയും പ്രതികളുണ്ടെന്നും ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും കമ്മീഷ്ണര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here