ഇന്ത്യന്‍ വ്യോമസേനയുടെ (IAF) മിഗ്-21 യുദ്ധവിമാനം (MiG-21 fighter jet) തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ചു. രാജസ്ഥാനിലെ ഹനുമാന്‍ഗഢിലാണ് (Rajasthan’s Hanumangarh) വിമാനം തകര്‍ന്നു വീണത്. പതിവ് പരിശീലന പരിപാടി നടത്തുന്നതിനിടെയാണ് യുദ്ധവിമാനം തകര്‍ന്നത്. പൈലറ്റ് രക്ഷപ്പെട്ടെന്നും നിസാര പരിക്കുകള്‍ മാത്രമാണുളളതെന്നും ഐഎഎഫ് അറിയിച്ചു. അപകട കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വീണാണ് നാല് പേര്‍ക്ക് ജീവന്‍ നഷ്ടമായത്. മിഗ് 21 വിമാനം സൂറത്ത്ഗഡില്‍ നിന്നാണ് പറന്നുയര്‍ന്നതെന്നും ഐഎഎഫ് വൃത്തങ്ങള്‍ അറിയിച്ചു. ‘പതിവ് പരിശീലനത്തിനിടെ ഐഎഎഫിന്റെ മിഗ്-21 വിമാനം സൂറത്ത്ഗഡിന് സമീപം തകര്‍ന്നുവീണു. പൈലറ്റ് സുരക്ഷിതമായി പുറത്തിറങ്ങി, ചെറിയ പരിക്കുകള്‍ ഏറ്റിട്ടുണ്ട്. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്,’ ഐഎഎഫ് അറിയിച്ചു.