ആറു ടണ്‍ പുകയില കസ്റ്റംസ് പിടിച്ചെടുത്തു.

0
64

കുവൈത്ത് സിറ്റി: കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ആറു ടണ്‍ പുകയില പിടിച്ചെടുത്തു. വടക്കന്‍ തുറമുഖ കസ്റ്റംസ് ഡിപ്പാര്‍ട്മെന്റ് ഡയറക്ടറും സതേണ്‍ പോര്‍ട്ട് കസ്റ്റംസ് ഡയറക്ടറുമായ സലേഹ് മുസ്‌ലെഹ് അല്‍ ഹര്‍ബിയുടെ മേല്‍നോട്ടത്തില്‍ ഷുവൈഖ് പോര്‍ട്ട് കസ്റ്റംസ് അധികൃതരാണ് പുകയില പിടികൂടിയത്.

പാര്‍സലില്‍ വിശദമായ പരിശോധന നടത്തിയപ്പോള്‍ 5850 കിലോഗ്രാം ഭാരമുള്ള 20 പാക്കറ്റുകള്‍ സീലിങ്ങില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഷുവൈഖ് തുറമുഖത്തെ തൊഴിലാളികളുടെ പ്രയത്നത്തിനും ജാഗ്രതക്കും കസ്റ്റംസ് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ അബ്ദുല്‍ അസീസ് അല്‍ ഫഹദ് നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here