ആലപ്പുഴ: മയക്കുമരുന്ന് ലഹരിയില്‍ വീടുകയറി ആക്രമണവും വധശ്രമവും നടത്തിയ യുവാവ് അറസ്റ്റില്‍.
മണ്ണഞ്ചേരി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കായിപ്പുറത്ത് വീട്ടില്‍ അഷ്‌ക്കറാ(26)ണ് പിടിയിലായത്.
കഴിഞ്ഞ 22ന് ഇയാള്‍ മണ്ണഞ്ചേരി രാരീരം വീട്ടില്‍ രഘുനാഥന്‍ നായരുടെ വീട്ടില്‍ അതിക്രമിച്ച് കയറി വാള്‍കൊണ്ട് വീടിന്റെ കതക് വെട്ടിയശേഷം കതക് ചവിട്ടിത്തുറന്ന് ഗൃഹനാഥനെയും ഭാര്യയേയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് വീടിന്റെ ജനല്‍ചില്ലുകളും മറ്റും അടിച്ച് പൊട്ടിച്ച് കടന്നുകളയുകയുമായിരുന്നു.
ബൈക്കില്‍ വന്ന മണ്ണഞ്ചേരി കൈതക്കാട്ട് വീട്ടില്‍ ഗിരീഷ് എന്നയാള്‍ ഇയാളെ തടഞ്ഞു നിര്‍ത്തിയെങ്കിലും ഇയാള്‍ വാള്‍വീശി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും വടികൊണ്ട് ദേഹോപദ്രവം ഏല്‍പ്പിക്കുകയും ബൈക്ക് അടിച്ച് പൊട്ടിക്കുകയും ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അഷ്‌കറിന് ആലപ്പുഴ നോര്‍ത്ത് സ്‌റ്റേഷനില്‍ കഞ്ചാവ് കേസ് ഉള്‍പ്പടെ നിലവിലുണ്ട്.