യുവജന കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തു നിന്നും ചിന്ത ജെറോം ഒഴിയുന്നു.

0
51

തിരുവനന്തപുരം ∙ യുവജന കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തു രണ്ടു ടേം പൂര്‍ത്തിയാക്കിയ ‍ഡിവൈഎഫ്‌ഐകേന്ദ്രകമ്മിറ്റി അംഗം ചിന്ത ജെറോം ഒഴിയുന്നു.

പകരം മറ്റൊരു കേന്ദ്രകമ്മിറ്റി അംഗംഎം.ഷാജര്‍ യുവജന കമ്മിഷന്‍ അധ്യക്ഷനാകും. ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങും.

ഡിവൈഎഫ്‌ഐയുടെ മുന്‍കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും നിലവില്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമാണു ഷാജര്‍. മൂന്നുവര്‍ഷമാണു കമ്മിഷന്‍ അധ്യക്ഷന്റെ കാലാവധി.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2016ല്‍ നിയമിതയായ ചിന്തയ്ക്ക് സര്‍ക്കാരിന്റെഅവസാനകാലത്ത് വീണ്ടും നിയമനം നല്‍കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 6നു രണ്ടാം ടേം പൂര്‍ത്തിയായി.പുതിയ അധ്യക്ഷനെ നിയമിക്കുന്നതു വരെയോ പരമാവധി ആറു മാസമോ തുടരാമെന്ന വ്യവസ്ഥയിലാണു ചിന്തഫെബ്രുവരിക്കു ശേഷം ചുമതല വഹിച്ചു പോന്നത്.

പിഎച്ച്‌ഡി പ്രബന്ധത്തിലെ പിശകും 17 മാസത്തെശമ്ബളക്കുടിശിക ആവശ്യപ്പെട്ടതിലെ വിശദീകരണം പാളിയതുമൊക്കെയായി ചിന്തയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here