കാത്തിരിപ്പുകള്‍ക്കൊടുവില്‍ അസമിന്റെ മണ്ണിലും എയിംസ് എത്തി. അസമിലെ ആദ്യത്തെ എയിംസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു.
എയിംസിന് പുറമേ, മൂന്ന് പുതിയ മെഡിക്കല്‍ കോളേജുകള്‍ കൂടി സര്‍ക്കാര്‍ നാടിന് സമര്‍പ്പിച്ചിരിക്കുകയാണ്. 1,123 കോടി രൂപ ചെലവഴിച്ചാണ് അസമില്‍ എയിംസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ 9 വര്‍ഷത്തിനിടെ വിവിധ അടിസ്ഥാന സൗകര്യ പദ്ധതികള്‍ മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് അസമിലെ എയിംസിന്റെ നിര്‍മ്മാണവും. രാജ്യത്തുടനീളം ആരോഗ്യ മേഖല ശക്തമാക്കുന്നതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 9 വര്‍ഷം കൊണ്ട് മുന്നൂറോളം പുതിയ മെഡിക്കല്‍ കോളേജുകളാണ് രാജ്യത്ത് നിര്‍മ്മിച്ചത്. കൂടാതെ, പാവപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കേന്ദ്രം ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് രാജ്യത്തെ എംബിബിഎസ് സീറ്റുകളുടെ എണ്ണവും ഇരട്ടിയാക്കി ഉയര്‍ത്തിയിട്ടുണ്ട്.