ഒട്ടേറെ രസങ്ങളും കുസൃതികളും ഒളിപ്പിച്ച് പാപ്പച്ചനെത്തുന്നു.

0
65

കൊച്ചി: സൈജു കുറുപ്പ് നായകനായെത്തുന്ന ‘പാപ്പച്ചൻ ഒളിവിലാണ്’ ഉടൻ റിലീസിനായി ഒരുങ്ങുന്നു. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് സിന്‍റോ സണ്ണിയാണ്. തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറിൽ തോമസ് തിരുവല്ല നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടേതായി ഇതിനകം ഏവരുടേയും ശ്രദ്ധ കവർന്ന പോസ്റ്ററുകളും ടീസറും പാട്ടുകളുമാണ് പുറത്തിറങ്ങിയിട്ടുള്ളത്.

ദീർഘനാള്‍ സംവിധായകൻ ജിബു ജേക്കബിന്‍റെ സംവിധാന സഹായിയായിരുന്ന ശേഷമാണ് സിന്‍റോ സണ്ണി സ്വതന്ത്രസംവിധായകനായത്. ഒരു മലയോര ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിൽ പാപ്പച്ചൻ എന്ന ഡ്രൈവറുടെ വ്യക്തിജീവിതത്തിൽ അരങ്ങേറുന്ന സംഘർഷഭരിതങ്ങളായ ഏതാനും മുഹൂർത്തങ്ങളാണ് നര്‍മ്മത്തിൽ പൊതിഞ്ഞ് ‘പാപ്പച്ചൻ ഒളിവിലാണ്’ എന്ന ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

സിനിമയിലേതായി സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഈണമിട്ട് ഇതിനകം പുറങ്ങിയ ‘മുത്തുക്കുടമാനം’, ‘കൈയെത്തും ദൂരത്ത്’, ‘പുണ്യ മഹാ സന്നിധേ’ എന്നീ ഗാനങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ‘പൂക്കാലം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന സിനിമയാണ് ‘പാപ്പച്ചൻ ഒളിവിലാണ്’. സിനിമാരംഗത്ത് ഏതാനും വർഷങ്ങളായി സജീവ സാന്നിധ്യമായുള്ള തോമസ് തിരുവല്ല, സംവിധായകൻ ബ്ലെസി ഒരുക്കിയ ‘കളിമണ്ണ്’ എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ടാണ് സിനിമാലോകത്തേക്കെത്തിയത്. ഓട്ടം, എല്ലാം ശരിയാകും, മ്യാവൂ, മേ ഹൂം മൂസ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവും തോമസ് തിരുവല്ലയാണ്.

സ്രിന്ദയും ദര്‍ശനയുമാണ് ചിത്രത്തിലെ നായികമാര്‍. അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ തുടങ്ങി നിരവധി പ്രമുഖതാരങ്ങളാണ് ചിത്രത്തിലുള്ളത്.

ബി.കെ. ഹരിനാരായണനും സിന്‍റോ സണ്ണിയും ഗാനരചനയും ഔസേപ്പച്ചൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.  ശ്രീജിത്ത് നായറാണ് ഛായാഗ്രഹണം. രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗ് നിർവ്വഹിക്കുന്നു. കലാസംവിധാനം: വിനോദ് പട്ടണക്കാടൻ, കോസ്റ്റ്യൂം ഡിസൈൻ: സുജിത് മട്ടന്നൂർ. മേക്കപ്പ്: മനോജ് & കിരൺ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, പ്രൊഡക്ഷൻ മാനേജർ: ലിബിൻ വർഗീസ്, പ്രൊഡക്ഷൻ എക്സിക്യട്ടീവ്: പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ. സിനിമയുടെ ചിത്രീകരണം കുട്ടമ്പുഴ ഭൂതത്താൻകെട്ട്, നേര്യമംഗലം ഭാഗങ്ങളിലായാണ് നടന്നത്. പി ആർ ഓ: മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്. സ്റ്റിൽസ്: അജീഷ് സുഗതൻ, മാര്‍ക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

LEAVE A REPLY

Please enter your comment!
Please enter your name here