വനിതാ പൊലീസ് ചമഞ്ഞ് തട്ടിപ്പ്.

0
66

വെങ്ങാനൂര്‍: വനിതാ പൊലീസ് ചമഞ്ഞ് പണം തട്ടിയ കേസില്‍ യുവതി പിടിയില്‍. വെങ്ങാനൂര്‍ സ്വദേശിനി അശ്വതി കൃഷ്ണ (29) ആണ് പിടിയിലായത്.

പല തവണയായി 160000 രൂപയാണ് യുവതി തട്ടിയത്. മേനംകുളം സ്വദേശി അനുപമയാണ് തട്ടിപ്പിനിരയായത്.

ഇവരുടെ പരാതിയിലാണ് അശ്വതി പിടിയിലായത്. ജോലി വാഗ്ദാനം നല്‍കിയും വീട് വെക്കാന്‍ ലോണ്‍ ഏര്‍പ്പാടാക്കാം എന്ന് വിശ്വസിപ്പിച്ചുമാണ് അശ്വതി തട്ടിപ്പ് നടത്തിയത്. ഏഴ് ലക്ഷം രൂപയുടെ ലോണ്‍ പാസായെന്ന് പറഞ്ഞ ചെക്ക് നല്‍കി ഇവര്‍ വിശ്വാസം ആര്‍ജിച്ചെടുത്തു. ചെക്ക് മടങ്ങിയതോടെയാണ് മേനംകുളി സ്വദേശിക്ക് തട്ടിപ്പ് മനസിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here