വീട്ടില്‍ സമയത്തിന് പാചകം ചെയ്യാതിരിക്കുകയും കന്നുകാലികള്‍ക്ക് തീറ്റ നല്‍കാതിരിക്കുകയും ചെയ്തതോടെയാണ് പന്ത്രണ്ട് വയസുകാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തിയത്. ഇതിന് കൂട്ടുനിന്ന അമ്മയും ഇപ്പോള്‍ പൊലീസിന്‍റെ പിടിയിലായിരിക്കുകയാണ്. ഇരുവരും പൊലീസ് പിടിയിലായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. കാലാ ദരിമ സ്വദേശികളായ വിശ്വനാഥ് എക്ക, ഭാര്യ ദില്‍സ എക്ക എന്നിവരാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്യുപ്പെട്ടത്.
ജൂണ്‍ 28നായിരുന്നു സംഭവം. പുറത്തുപോയിരുന്ന വിശ്വനാഥും ദില്‍സയും തിരിച്ച് വീട്ടിലെത്തിയപ്പോള്‍ മകള്‍ പാചകം ചെയ്തിട്ടില്ലെന്നും കന്നുകാലിക്ക് തീറ്റ നല്‍കിയിട്ടില്ലെന്നും കണ്ടതോടെ വലിയൊരു വടിയുപയോഗിച്ച് വിശ്വനാഥ് മകളെ അടിക്കുകയായിരുന്നു. താഴെ വീണ് തലയ്ക്ക് പരുക്കേറ്റ കുട്ടി ഉടൻ തന്നെ മരിച്ചു. മകള്‍ മരിച്ചുവെന്ന് വ്യക്തമായപ്പോള്‍ ഇരുവരും ചേര്‍ന്ന് മൃതദേഹം അടുത്തുള്ള കാട്ടിലെത്തിച്ച് അവിടെ ഉപേക്ഷിച്ചു. ശേഷം പൊലീസ് സ്റ്റേഷനിലെത്തി മകളെ കാണാനില്ലെന്നൊരു പരാതി നല്‍കി.
ഈ പരാതിയിന്മേല്‍ പൊലീസ് അന്വേഷണം നടത്തിവരികെ,ആഗസ്റ്റില്‍ മകളുടെ അഴുകിയ മൃതദേഹം കണ്ടെത്തിയെന്ന് അറിയിച്ച് ഇരുവരും വീണ്ടും പൊലീസിനെ സമീപിച്ചു. വസ്ത്രങ്ങളും ചെരുപ്പും കണ്ടാണ് മൃതദേഹം മകളുടേതാണെന്ന് ഉറപ്പിച്ചതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. എങ്കിലും സംഭവത്തില്‍ സംശയം തോന്നിയ പൊലീസ് അന്വേഷണം ഇവരിലേക്ക് തന്നെ കേന്ദ്രീകരിച്ചു.
ഒടുവില്‍ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇരുവര്‍ക്കുമതിരെ കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും അടക്കമാണ് കേസെടുത്തിരിക്കുന്നത്.